4 July 2023 4:15 PM IST
Summary
- ബജറ്റ് ടൂറിസത്തിലെ മുടിചൂടാ മന്നനായി കണ്ണൂര്‍ ഡിപ്പോ
മഴക്കാലമായി, ഇനി ആനവണ്ടിയാത്രകള്‍ ഹരമായി മാറുന്ന കാലമാണ്. നിരവധി ഡിപ്പോകളാണ് മണ്‍സൂണ്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റ് ടൂറിസത്തിലൂടെ വന്‍ നേട്ടമുണ്ടാക്കിയ ഡിപ്പോയാണ് കണ്ണൂര്‍. ഒരു വര്‍ഷം മുമ്പ് കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് തുടങ്ങിയ മണ്‍സൂണ്‍ ടൂറിസം യാത്രകല്‍ ഹിറ്റായിരിക്കുകയാണ്. 330 ട്രിപ്പുകളിലായി 12,000 പേരാണ് ഇതുവരെ കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും ബജറ്റ് ടൂറിസത്തിന്റെ ഭാഗമായിരിക്കുന്നത്. . ഇതുവഴി എകദേശം രണ്ടര കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. സുരക്ഷിത യാത്ര, മികച്ച ഭക്ഷണം, താമസ സൗകര്യം, ഗൈഡുകള്‍ എന്നീ സംവിധാനങ്ങളാണ് പാക്കേജിനെ കൂടുതല്‍ ആകര്‍ഷകമാക്കിയത്. സൂപ്പര്‍ എക്സ്പ്രസ് സെമി സ്ലീപ്പര്‍ ബസുകളാണ് ടൂറിനായി ഉപയോഗിക്കുന്നത്.
റാണിപുരം കാഴ്ചകള്‍ തേടി
ഞായറാഴ്ചകളിലെ റാണിപുരം- ബേക്കല്‍ യാത്രക്ക് ഈ ആഴ്ച്ചയാണ് തുടക്കമായത്. രാവിലെ ആറ് മണിക്ക് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിന് തിരിച്ചെത്തും. റാണിപുരം ഹില്‍ സ്റ്റേഷന്‍, ബേക്കല്‍ കോട്ട, ബീച്ച് പാര്‍ക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശനം. റാണിപുരത്ത് രണ്ടര കിലോമീറ്റര്‍ ട്രക്കിങ്ങുണ്ടാവും. 1050 രൂപയാണ് നല്‍കേണ്ടത്.
വാഗമണ്‍- മൂന്നാര്‍
വാഗമണ്‍- മൂന്നാര്‍ യാത്ര. രാത്രി ഏഴ് മണിക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട്. ആദ്യ ദിനം വാഗമണ്‍. രണ്ടാം ദിനം മൂന്നാര്‍ എന്നിങ്ങനെയാണ് യാത്ര. 4100 രൂപയാണ് ചെലവ്. അടുത്ത യാത്ര ഈ മാസം 21 നാണ്.
പൈതല്‍മല
ഈ മാസം 23 ന് പൈതല്‍ മല, പാലക്കയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നിവ കാണാം. രാവിലെ 6.30ന് പുറപ്പെട്ട് രാത്രി 8.30ന് തിരിച്ചെത്തും. ഭക്ഷണമടക്കം 830 രൂപ. ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലാണ് യാത്ര. കണ്ണൂര്‍ ഡിടിഒ വി മനോജ്കുമാര്‍, ജനറല്‍ കണ്‍ട്രോള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് സദാനന്ദന്‍, ടൂറിസം ജില്ലാ കോ-ഓഡിനേറ്റര്‍ കെ ജെ റോയി എന്നിവരാണ് ടൂര്‍ പാക്കേജിന് നേതൃത്വം നല്‍കുന്നത്. കണ്ണൂര്‍ ഡിപ്പോയില്‍ നിന്നുള്ള യാത്രകള്‍ക്കായി 9496131288, 8089463675 എന്നീ നമ്പറുകളില്‍ നിന്നും ബന്ധപ്പെടാം.
വയനാടിനെ അറിയാന്‍
വയനാട്ടിലേക്ക് രണ്ട് പാക്കേജുകളുണ്ട്. ഞായറാഴ്ച്ചകളിലെ വയനാട് ഒന്ന് പാക്കേജിലെ യാത്ര പുലര്‍ച്ചെ 5.45ന് പുറപ്പെട്ട് രാത്രി 11ന് സമാപിക്കും. തുഷാരഗിരി വെള്ളച്ചാട്ടം, പൂക്കോട് തടാകം, എന്‍ ഊര് ആദിവാസി പൈതൃകം, ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ് എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുക. എന്‍ട്രി ഫീസും ഭക്ഷണവുമടക്കം 1310 രൂപ.
വയനാട് രണ്ട് ടൂര്‍ ജൂലൈ 16, 30 തിയതികളിലാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ 5.45ന് പുറപ്പെട്ട് പുലര്‍ച്ചെ മൂന്നിന് തിരിച്ചെത്തും. സൂചിപ്പാറ വെള്ളച്ചാട്ടം, തൊള്ളായിരംകണ്ടി എക്കോ പാര്‍ക്ക്(ഗ്ലാസ് ബ്രിഡ്ജ് പാര്‍ക്ക്), മുത്തങ്ങ വന്യ ജീവി സങ്കേതത്തിലൂടെ നൈറ്റ് ജംഗിള്‍ സവാരി എന്നിവയാണ് ഉള്‍പ്പെടുത്തിയത്. ഭക്ഷണമടക്കം 2350 രൂപയാണ് ചാര്‍ജ്.
നേട്ടത്തിലേയ്ക്ക് ഗിയര്‍ മാറ്റി ഗവി പാക്കേജ്
കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ആരംഭിച്ച് ഇക്കഴിഞ്ഞ ജൂണ്‍ അവസാനമാകുമ്പോഴേക്കും നേട്ടത്തിന്റെ ഗിയര്‍ മാറ്റിക്കഴിഞ്ഞു ഗവി പാക്കേജ്. ഏതാണ്ട് 500 നടുത്ത് സര്‍വീസുകള്‍ ഇതിനോടകം നടത്തിക്കഴിഞ്ഞു. ഇതില്‍ നിന്നുള്ള നേട്ടം രണ്ട് കോടി രൂപയാണ്. പത്തനംതിട്ടയില്‍ നിന്നാണ് ഗവി യാത്ര തുടങ്ങുന്നത്.
ഗവി പാക്കേജുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ 9744348037, 9074035832, 9495752710, 6238309941, 9447302611, 9207014930 എന്നീ നമ്പറുകള്‍ ബന്ധപ്പെടാവുന്നതാണ്.
പഠിക്കാം & സമ്പാദിക്കാം
Home
