image

9 Jun 2023 12:00 PM GMT

Business

കെഎസ്ആര്‍ടിസിയ്ക്ക് പുറകേ മണ്‍സൂണ്‍ പാക്കേജുമായി കെടിഡിസി

Kochi Bureau

ktdc monsoon package
X

Summary

  • ഈ മാസം മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് പാക്കേജുകള്‍ ലഭിക്കുക.


മണ്‍സൂണ്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനൊരുങ്ങി കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെടിഡിസി). കുടുംബ സമേതവും, റിട്ടയര്‍മെന്റ് ആഘോഷിക്കുന്നവര്‍ക്കും പ്രത്യേകം പാക്കേജുകള്‍ കെടിഡിസി നല്‍കുന്നുണ്ട്.

ഈ മാസം മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് പാക്കേജുകള്‍ ലഭിക്കുക. ഓണം, വെള്ളി, ശനി, മറ്റ് അവധി ദിവസങ്ങളിലൊന്നും പാക്കേജ് ലഭിക്കില്ല.

അതേസമയം വിരമിച്ച വ്യക്തികള്‍ക്കും പ്രത്യേക പാക്കേജ് കെടിഡിസി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, മൂന്നാര്‍, തേക്കടി, കുമരകം, കൊച്ചി എന്നീ പ്രദേശങ്ങള്‍ പ്രീമിയം ഡെസ്റ്റിനേഷനുകളായും മലമ്പുഴ, വയനാട്, പൊന്മുടി, നിലമ്പൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലേയ്ക്ക് ബജറ്റ് യാത്രകളുമാണ് കെടിഡിസി നല്‍കുന്നത്.

0471-2316736, 2725213, 9400008585 എന്നീ നമ്പറുകളിലും www.ktdc.com/packages എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭിക്കും.