image

12 May 2023 3:35 PM IST

Business

ഉല്‍പാദനം ഇരട്ടിയാക്കാന്‍ മാരുതി സുസുക്കി; നിക്ഷേപിക്കുന്നത് 45,000 കോടി

MyFin Desk

maruti suzuki increase production
X

Summary

  • 45,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുകയാണ് കമ്പനി
  • നാല് ദശലക്ഷം വാഹനങ്ങള്‍ ഉല്‍പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം
  • രാജ്യത്തുടനീളം കമ്പനിക്ക് ശക്തമായ സേവന ശൃംഖലയുണ്ട്


2030-ഓടെ പ്രാദേശിക വിപണിയിലെ പങ്കാളിത്തം വര്‍ധിപ്പിക്കുക, കയറ്റുമതി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ പ്രമുഖ കാര്‍നിര്‍മാതാക്കളായ മാരുതി സുസുക്കി ഉല്‍പാദനശേഷി ഇരട്ടിയാക്കുന്നു. ഇതിനായി 5.5 ബില്യന്‍ ഡോളര്‍ (ഏകദേശം 45,000 കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങുകയാണ് കമ്പനി. 2030-ഓടെ നാല് ദശലക്ഷം വാഹനങ്ങള്‍ ഉല്‍പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം.

രണ്ട് പുതിയ പ്ലാന്റുകളിലായി രണ്ടര ലക്ഷം യൂണിറ്റുകള്‍ വീതം വാര്‍ഷിക ഉല്‍പാദന ശേഷിയുള്ള എട്ട് അസംബ്ലി ലൈനുകള്‍ മാരുതി സുസുക്കി കമ്മീഷന്‍ ചെയ്യും.

ഹരിയാനയിലെ ഖാര്‍ഖോഡയില്‍ ആദ്യ യൂണിറ്റിന്റെ നിര്‍മാണം ആരംഭിച്ചു.

എസ്‌യുവി, സെഡാന്‍, ഹാച്ച്ബാക്ക് ഉള്‍പ്പെടെ നിരവധി വിഭാഗങ്ങള്‍ ഉള്ള മാരുതി സുസുക്കിക്ക് 2023 സാമ്പത്തിക വര്‍ഷത്തില്‍ പ്രാദേശിക വിപണിയില്‍ ഏകദേശം 41 ശതമാനം വിഹിതം ഉണ്ടായിരുന്നു. കമ്പനി ലക്ഷ്യമിടുന്നത് വിപണി വിഹിതം 50 ശതമാനമാക്കുക എന്നതാണ്. 2030-ഓടെ 7,50,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യാനും കമ്പനി ലക്ഷ്യംവയ്ക്കുന്നുണ്ട്.

ആള്‍ട്ടോ, സ്വിഫ്റ്റ്, ബലേനോ, ഡിസൈര്‍, ബ്രസ, എര്‍ട്ടിഗ, വിറ്റാര എന്നിവ വിപണിയിലെ പ്രമുഖ കാറുകളാണ്.

രാജ്യത്തുടനീളം കമ്പനിക്ക് ശക്തമായ സേവന ശൃംഖലയുണ്ട്. ഇതിനു പുറമെ വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ ബ്രാന്‍ഡും മാരുതിസുസുക്കിയാണ്.