image

26 Feb 2023 4:00 AM GMT

Kerala

അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് ആന്‍ഡ് മാനുഫാക്ച്ചറിങ് ദേശീയ സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം

Tvm Bureau

അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് ആന്‍ഡ് മാനുഫാക്ച്ചറിങ് ദേശീയ സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം
X

Summary

  • ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷണാശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും യോജിച്ചുള്ള ഗവേഷണങ്ങള്‍ക്കു തയാറാകുന്നതിനും സമ്മേളനം അവസരം നല്‍കും


തിരുവനന്തപുരം: പാപ്പനംകോട് സിഎസ്‌ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റ്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് ആന്‍ഡ് മാനുഫാക്ച്ചറിങ് എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സമ്മേളനത്തിന് തുടക്കമായി.

ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഓഫ് എന്‍ജിനീയറിംഗ് പ്രസിഡന്റും ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വൈസ് ചാന്‍സലറുമായ പ്രൊഫസര്‍ ഇന്ദ്രനീല്‍ മന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ.സി ആനന്ദരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വ്യാവസായിക-തന്ത്രപ്രധാന മേഖലകളില്‍ അഡിറ്റീവ് മാനുഫാക്ച്ചറിങ്, ലേസര്‍ പ്രോസസിങ് എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ഇന്ദ്രനീല്‍ മന്ന പറഞ്ഞു.

സമ്മേളനത്തിന്റെ സുവനീര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. ഹൈദരാബാദിലെ നോണ്‍-ഫെറസ് മെറ്റീരിയല്‍സ് ടെക്‌നോളജീസ് ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. കെ ബാലസുബ്രഹ്‌മണ്യന്‍, സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടി ചീഫ് സയന്റിസ്റ്റ് ഡോ. എം രവി, സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടിപിഡി രാജന്‍ എന്നിവര്‍ സംസാരിച്ചു.

ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷണാശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും യോജിച്ചുള്ള ഗവേഷണങ്ങള്‍ക്കു തയാറാകുന്നതിനും സമ്മേളനം അവസരം നല്‍കും.

സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടിയില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന ഡോ.എസ് സാവിത്രി, ഡോ.എം രവി, ഡോ.പി സുജാതാദേവി എന്നിവരുടെ സംഭാവനകളെ സമ്മേളനത്തില്‍ ആദരിക്കും.