12 May 2023 6:30 AM IST
Summary
- വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍, സംരംഭക അഭിരുചിയുള്ളവര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കൊച്ചി: ദേശീയ സാങ്കേതികവിദ്യാ ദിനത്തില്‍ വാണിജ്യസാധ്യതയുള്ള നൂറിലധികം സാങ്കേതികവിദ്യകളുടെ പ്രദര്‍ശനം സംഘടിപ്പിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ആലുവ കെഎംഇഎ എന്‍ജിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ സംസ്ഥാനത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള വാണിജ്യസാധ്യതയുള്ള ഗവേഷണ ഉത്പന്നങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
സാങ്കേതികവിദ്യാ കൈമാറ്റം, കെഎസ് യുഎമ്മിന്റെ വിവിധ ധനസഹായ പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് പരിപാടിയില്‍ വിശദീകരിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍, സംരംഭക അഭിരുചിയുള്ളവര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഐസിഎആര്‍-സിപിസിആര്‍ഐ, ഐസിഎആര്‍-സിടിസിആര്‍ഐ, ഐസിഎആര്‍-സിഐഎഫ്ടി, കുഫോസ്, കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. നൂതന സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ സാങ്കേതികവിദ്യ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍, കൂടിക്കാഴ്ചകള്‍ മുതലായവയും ഇതോടൊപ്പം നടന്നു.
പഠിക്കാം & സമ്പാദിക്കാം
Home
