image

23 Feb 2023 9:45 AM GMT

Kerala

നോർക്ക -പ്രവാസി ലോൺ മേള ഈ മാസം 28 ന് കോഴിക്കോട്

Kozhikode Bureau

loan mela norka kerala bank
X

Summary

  • കോഴിക്കോട് കല്ലായി റോഡ് കേരള ബാങ്ക്‌ റീജിയണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ ആണ് മേള നടക്കുക


കോഴിക്കോട് ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി ഈ മാസം 28 നു പ്രവാസി ലോൺ മേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രൊജക്റ്റ്‌ ഫോർ റീറ്റന്റ് എമിഗ്രന്റ് പദ്ധതി പ്രകാരമാണ് ലോൺ മേള.

കോഴിക്കോട് കല്ലായി റോഡ് കേരള ബാങ്ക്‌ റീജിയണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ ആണ് മേള നടക്കുക.പങ്കെടുക്കാൻ താല്പര്യമുള്ള പ്രവാസി സംരംഭകർ നോർക്ക റൂട്സ് ഔദ്യോഗിക വെബ്സൈറ്റ് ആയ www.norkaroots.org വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം സ്ഥിരമായി നാട്ടിൽ മടങ്ങിയെത്തിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക.രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു ജോലി ചെയ്തു എന്ന് തെളിയിക്കുന്ന പാസ്പോർട്ട്‌ കോപ്പിയും രണ്ട് പാസ്പോർട്ട്‌ സൈസ് ഫോട്ടോയും ആധാർ പാൻ കാർഡ് ഇലക്ഷൻ ഐഡി കാർഡ് റേഷൻ കാർഡ് പദ്ധതി വിശദീകരണം പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ സഹിതം പങ്കെടുക്കാവുന്നതാണ്.

പ്രവാസി സംരംഭങ്ങൾക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുള്ള വായ്പകൾ ആണ് NDPREM പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പ തിരിച്ചടവിനു 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാല് വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും. പ്രവാസി കൂട്ടായ്മകൾ പ്രവാസികൾ ചേർന്നു രൂപീകരിച്ച കമ്പനികൾ എന്നിവക്കും ഈ പദ്ധതി വഴി അപേക്ഷിക്കാൻ അർഹത ഉണ്ട്. കൂടുതൽ വിവരങ്ങൾക് 24 മണിക്കൂർ സേവനം ഉള്ള നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ Toll ഫ്രീ നമ്പറുകൾ ആയ 1800 425 3939 (ഇന്ത്യയിൽ നിന്നും )+91-880 2012345 ( വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസ് ) അല്ലെങ്കിൽ നോർക്ക റൂട്സ് ഹെഡ്ഓഫീസ് 0471-2770500 (പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.