image

5 May 2023 1:00 PM IST

Business

നോര്‍ക്ക-യുകെ കരിയര്‍ ഫെയര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

Kochi Bureau

norka-uk career fair was inaugurated by p sriramakrishnan
X

Summary

  • ഗുണനിലവാരവുമുളള തൊഴില്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.


നോര്‍ക്ക-യുകെ കരിയര്‍ ഫെയര്‍ രണ്ടാഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പി ശ്രീരാമകൃഷ്ണന്‍. ഇടനിലക്കാരില്ലാത്തതും, ചൂഷണരഹിതവുമായ തൊഴില്‍ കുടിയേറ്റത്തിനാണ് നോര്‍ക്ക റൂട്ട്‌സ് നേതൃത്വം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ഹോട്ടല്‍ താജ് ഗെയ്റ്റ് വേയിലാണ് പരിപാടി നടന്നത്.

സുരക്ഷിതവും വ്യവസ്ഥാപിതവും ഗുണനിലവാരവുമുളളതുമായ തൊഴില്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ് നോര്‍ക്ക റൂട്ട്‌സിന്റെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസം നേടിയ യുവതീയുവാക്കള്‍ക്ക് ലോകത്തെവിടെയും തൊഴിലവസരം ലഭ്യമാക്കുന്നതിനുളള ശ്രമങ്ങളാണ് നോര്‍ക്കയുടെ ഭാഗമായി പുരോഗമിക്കുന്നത്. ബ്രിട്ടനുമായുളള നിരന്തര ബന്ധത്തിന്റെ പുതിയ ചുവടുവെയ്പ്പാണ് കരിയര്‍ ഫെയറെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

തൊഴിലന്വേഷകര്‍, തൊഴില്‍ദാതാക്കള്‍ സര്‍ക്കാര്‍ സംവിധാനം എന്നിങ്ങനെ അന്താരാഷ്ട്ര തൊഴില്‍ കുടിയേറ്റത്തിന്റെ വിവിധ തലങ്ങളിലെ സംവിധാനങ്ങളെയെല്ലാം ഒറ്റകുടക്കീഴില്‍ എത്തിക്കുന്നതും ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ തൊഴില്‍ കുടിയേറ്റത്തിന് സാഹചര്യമൊരുക്കുന്നതുമാണ് നോര്‍ക്ക റൂട്ട്‌സിന്റെ നടത്തുന്ന റിക്രൂട്ട്‌മെന്റുകളെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സിഇഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു.

ഇടനിലക്കാരില്ലാത്തതിനാല്‍ ചെലവുകുറഞ്ഞതും, ഗുണമേന്മയുളള ഉദ്യോഗാര്‍ത്ഥികളെ ലഭിക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് നോര്‍ക്ക റൂട്ട്‌സിനെയും കേരളത്തേയും തിരഞ്ഞെടുത്തതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച ബ്രിട്ടണിലെ ആരോഗ്യ സാമൂഹികക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള അന്താരാഷ്ട്ര വര്‍ക്ക്ഫോഴ്സ് മേധാവി ഡേവ് ഹെവാര്‍ത്ത് പറഞ്ഞു. ചടങ്ങില്‍ നാവിഗോ ഡെപ്പ്യൂട്ടി ചീഫ് മൈക്ക് റീവ്, ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്ഷെയര്‍ പ്രതിനിധി നിഗേല്‍ വെല്‍സ്, വെയില്‍സ് ആരോഗ്യ വകുപ്പ് മേധാവി ഇയാന്‍ ഓവന്‍, നോര്‍ക്ക റിക്രൂട്ട്‌മെന്റ് മാനേജര്‍ ശ്യാം ടികെ എന്നിവര്‍ സംസാരിച്ചു.