image

20 April 2023 2:45 PM IST

Business

പേടിഎം-ല്‍ എഫ്‍പിഐകളുടെ ഓഹരിവിഹിതം ഇരട്ടിയായി

MyFin Desk

fpi stake doubles in paytm
X

Summary

  • ആലിബാബയുടെ വില്‍പ്പന എഫ്‍ഡിഐ വിഹിതം കുറച്ചു
  • മിറേ അസറ്റിന്‍റെ വാങ്ങല്‍ മ്യൂച്വല്‍ ഫണ്ട് വിഹിതം ഉയര്‍ത്തി


കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിനായുള്ള പുതുക്കിയ ഷെയർഹോൾഡിംഗ് പാറ്റേൺ പേടിഎം ഓഹരി വിപണികളില്‍ ഫയല്‍ ചെയ്തു. ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെയും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെയും ഓഹരി പങ്കാളിത്തത്തിൽ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് പേയ്‌മെന്‍റ്, ധനകാര്യ സേവന കമ്പനിയായ പേടിഎം വ്യക്തമാക്കിയിട്ടുള്ളത്.

വിദേശ സ്ഥാപന നിക്ഷേപകരുടെ പങ്കാളിത്തം 6.7 ശതമാനത്തിൽ നിന്ന് 11.5 ശതമാനമായാണ് ഉയർന്നത്. എഫ്‌പിഐകൾ കമ്പനിയിലെ തങ്ങളുടെ ഓഹരികൾ ഗണ്യമായി വർധിപ്പിച്ചതാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. കഴിഞ്ഞ പാദത്തിലെ 66 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ എഫ്ഡിഐ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ വിഹിതം 60 ശതമാത്തിലേക്ക് താഴ്ന്നു. ചൈനീസ് കമ്പനി ആലിബാബയുടെ ഓഹരി വിൽപ്പനയാണ് ഇതിന് പ്രധാന കാരണം.

മ്യൂച്വൽ ഫണ്ടുകളും ബദല്‍ നിക്ഷേപ ഫണ്ടുകളും (എഐഎഫ്) തങ്ങളുടെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചതിന്‍റെ ഫലമായി കമ്പനിയിലെ ആഭ്യന്തര സ്ഥാപന ഓഹരിയുടമകളുടെ വിഹിതം 1.9 ശതമാനത്തിൽ നിന്ന് 3.2 ശതമാനമായി വളർന്നു. മിറേ അസറ്റിന്‍റെഓഹരി 1.1 ശതമാനത്തിൽ നിന്ന് 1.8 ശതമാനമായി വർദ്ധിച്ചതിന്‍റെ ഫലമായി മ്യൂച്വൽ ഫണ്ടുകളുടെ മൊത്തത്തിലുള്ള ഓഹരി പങ്കാളിത്തം മുന്‍പാദത്തെ അപേക്ഷിച്ച് ഏകദേശം 1 ശതമാനമാണ് ഉയര്‍ന്നത്.