image

15 Feb 2023 7:15 AM GMT

Kerala

പികെ സ്റ്റീല്‍ കാസ്റ്റിംഗ്സിന് ഐഐഎഫ് അവാര്‍ഡുകള്‍

Kozhikode Bureau

പികെ സ്റ്റീല്‍ കാസ്റ്റിംഗ്സിന് ഐഐഎഫ് അവാര്‍ഡുകള്‍
X

Summary

  • ലോകത്തിലെ മികച്ച 6 സ്റ്റീല്‍ കാസ്റ്റിംഗ് ഫൗണ്ടറികളില്‍ ഒന്നാണ് ഇപ്പോള്‍ പികെ സ്റ്റീല്‍ കാസ്റ്റിംഗ്സ്


കൊല്‍ക്കത്ത ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൗണ്ടറിമെന്‍ (ഐഐഎഫ്) നല്‍കുന്ന 2021-22 വര്‍ഷത്തെ പ്രധാനപ്പെട്ട രണ്ടു അവാര്‍ഡുകള്‍ക്ക് പികെ സ്റ്റീല്‍ കാസ്റ്റിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് അര്‍ഹമായി. എക്സ്പോര്‍ട്ട് എക്സലന്‍സ് അവാര്‍ഡ് (വന്‍കിട വ്യവസായ വിഭാഗം), മികച്ച ഫൗണ്ടറിക്കായുള്ള 2022ലെ ലക്ഷ്മണ്‍ റാവു കിര്‍ലോസ്‌കര്‍ അവാര്‍ഡ് എന്നിവയാണ് ലഭിച്ചത്.

വന്‍കിട സ്റ്റീല്‍ കാസ്റ്റിംഗ് കമ്പനികളില്‍ വച്ച് 2022 വര്‍ഷം ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതി സ്ഥാപനത്തിനുള്ള അവാര്‍ഡാണ് ആദ്യത്തേത്. 6480.02 ടണ്‍ സ്റ്റീല്‍ കാസ്റ്റിംഗ്സുകള്‍ 33 രാജ്യങ്ങളിലേക്ക് 2022 വര്‍ഷത്തില്‍ പികെ സ്റ്റീല്‍ കാസ്റ്റിംഗില്‍ നിന്നും കയറ്റുമതി ചെയ്തിട്ടുണ്ട്. അതിനൂതന സാങ്കേതിക വിദ്യകളായ അഡിറ്റീവ് മാനുഫാക്ചറിംഗ്, വോക്സെല്‍ ജെറ്റ് 3ഡി പ്രിന്റര്‍, മാഗ്മ സോഫ്റ്റ് തുടങ്ങിയ രീതികള്‍ അവലംബിച്ചു ഗുണമേന്മയിലും ഉത്പാദന വര്‍ധനവിലും നിരന്തരമായ പുരോഗതി നിലനിര്‍ത്തുവാനുള്ള പികെ സ്റ്റീല്‍ കാസ്റ്റിംഗ്സിന്റെ പ്രവര്‍ത്തന മികവാണ് ലക്ഷ്മണ്‍ റാവു കിര്‍ലോസ്‌കര്‍ അവാര്‍ഡിന് അര്‍ഹമാക്കിയത്.

ഡെല്‍ഹിയില്‍ ഇന്ത്യന്‍ എക്സ്പോ സെന്റര്‍ ആന്‍ഡ് മാര്‍ട്ട് ലിമിറ്റഡില്‍ വെച്ച് നടന്ന 71 മത് ഇന്ത്യന്‍ ഫൗണ്ടറി കോണ്‍ഗ്രസില്‍ വെച്ച്, ഐഐഎഫ് ട്രഷററും അവാര്‍ഡ് കമ്മറ്റി ചെയര്‍മാനുമായ എസ് കുപ്പു സ്വാമിയില്‍ നിന്നും പി കെ സ്റ്റീല്‍ കാസ്റ്റിംഗ്സിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ കെഇ ഷാനവാസ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെഇ തൗഫീഖ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സബീഹ് എം, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് എസ്, ജനറല്‍ മാനേജര്‍ (ക്വളിറ്റി) മുത്തു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൗണ്ടറിമെന്‍ (ഐഐഎഫ്) പ്രസിഡന്റ് വിനീത് ജെയിന്‍, വൈസ് പ്രസിഡന്റ് ഡിഎസ് ചന്ദ്രശേഖര്‍, സെക്രട്ടറി ദിനേശ് ഗുപ്ത തുടങ്ങിയ പ്രമുഖ വ്യക്തികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

രാജ്യത്തെ നൂറുകണക്കിന് കമ്പനികളില്‍ നിന്നും ഒന്നാമനായി

ഇന്ത്യയിലെ നൂറുകണക്കിന് വന്‍കിട സ്റ്റീല്‍ കമ്പനികളുടെ നോമിനേഷനുകള്‍ വിശദമായി പരിശോധിച്ച് വിലയിരുത്തിയാണ് അവാര്‍ഡ് കമ്മറ്റി പികെ സ്റ്റീല്‍ കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. കയറ്റുമതി മൂല്യം, കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം, ഉത്പാദന പ്രക്രിയകളുടെ നവീകരണം, അന്തിമ ഉപഭോക്താക്കളുടെ നേട്ടം, ഉത്പാദനക്ഷമതയുടെ മികവ്, ഊര്‍ജ്ജ സംരക്ഷണം, പരിസ്ഥിതി പരിപാലനം തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡിനായി പികെ സ്റ്റീല്‍ കാസ്റ്റിംഗ്സിനെ തിരഞ്ഞെടുത്തത്.

കോഴിക്കോട്, കോയമ്പത്തൂര്‍, ഹിന്ദുപൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ ഫാക്ടറികളുള്ള കേരളത്തിലെ ഏറ്റവും വലിയ എന്‍ജിനീയറിംഗ് ഉത്പന്നങ്ങളുടെ കയറ്റുമതി സ്ഥാപനമാണ് പികെ സ്റ്റീല്‍ കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്. അതിനൂതനമായ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന ഫാക്ടറികളാണ് എണ്ണവാതക മേഖല, ആണവ വൈദ്യുത നിലയങ്ങള്‍ ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ മേഖല, ഖനനം, ഗതാഗതം തുടങ്ങിയ വിവിധ മേഖലകളിലേക്ക് ആവശ്യമായ എന്‍ജിനീയറിംഗ് ഉത്പന്നങ്ങളുടെ ഉത്പാദനം ഈ ഫാക്ടറികളില്‍ നടക്കുന്നു

ഉപഭോക്താക്കള്‍

ഫോര്‍ച്യൂണ്‍ 500 ലിസ്റ്റില്‍ പെട്ട ലോകത്തിലെ മികച്ച ഒഇഎം കമ്പനികളായ ജനറല്‍ ഇലക്ട്രിക്, ഷല്‍ ബര്‍ഗര്‍, കോമറ്റ് സൂ, വാബ് ടെക്, ബേക്കര്‍ ഹ്യൂസ്, സീമേന്‍സ്, മാന്‍ ടര്‍ബോ, എമഴ്സണ്‍ തുടങ്ങിയവ പികെ സ്റ്റീല്‍ കാസ്റ്റിംഗിന്റെ ഉപഭോക്താക്കളാണ്. ലോകത്തിലെ മികച്ച 6 സ്റ്റീല്‍ കാസ്റ്റിംഗ് ഫൗണ്ടറികളില്‍ ഒന്നാണ് ഇപ്പോള്‍ പികെ സ്റ്റീല്‍ കാസ്റ്റിംഗ്സ്.

ബഹുമതികള്‍

ISO:9001, ISO:14001, ISO:45001 എന്നീ സര്‍ട്ടിഫിക്കറ്റുകളും കൂടാതെ മറ്റനേകം അന്താരാഷ്ട്ര അംഗീകാരങ്ങളും നേടിയിട്ടുള്ള ഇന്ത്യന്‍ കമ്പനിയാണ് പി കെ സ്റ്റീല്‍ കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്. TUV Nord ന്റെ ISO140641 പ്രകാരം കമ്പനിയുടെ ഉത്പാദന നിലവാരം നിലനിര്‍ത്താനുള്ള കഴിവിന്റെ റിപ്പോര്‍ട്ട് സ്വയം വിലയിരുത്തുന്ന ലോകത്തിലെ ഏതാനും കമ്പനികളില്‍ ഒന്നാണ് പികെ സ്റ്റീല്‍ കാസ്റ്റിംഗ്സ്. കാര്‍ബണ്‍ നിര്‍ഗമനം നിരീക്ഷിക്കുന്ന ബ്രിട്ടനിലെ CDPയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണിത്. 2030ഓടെ കാര്‍ബണ്‍ നിര്‍ഗമനം 40 ശതമാനത്തിലേക്ക് ചുരുക്കുക എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം.

ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ കേന്ദ്രം

ഇപ്പോള്‍ പികെ ഗ്രൂപ്പ് ബെംഗളൂരു എയര്‍പോര്‍ട്ട് സിറ്റി ലിമിറ്റഡില്‍ ഒരു അത്യാധുനിക ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ഒരു ഉത്പാദന കേന്ദ്രവും ത്രീഡി പ്രിന്റിംഗിന്റെയും മറ്റ് നൂതന ആശയങ്ങളുടെയും ഒരു മികച്ച പരിശീലന കേന്ദ്രവും ആയിരിക്കും ഈ സ്ഥാപനം. ഇവിടെ വിവിധ മേഖലകളിലെ സാങ്കേതിക വിദഗ്ധര്‍ക്ക് അവരുടെ മികവ് മെച്ചപ്പെടുത്താന്‍ അവസരം ലഭിക്കും. ത്രീഡി പ്രിന്റിംഗിനെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കാനും ഈ സ്ഥാപനം സഹായകമാകും. ആര്‍ക്കിടെക്ചര്‍, നിര്‍മ്മാണ മേഖല, വാഹന നിര്‍മ്മാണം, വ്യോമയാനം, സൈന്യം, ജൈവ സാങ്കേതികവിദ്യ, (മനുഷ്യ കലകളുടെ കൈമാറ്റം), ആഭരണ നിര്‍മ്മാണം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കാം.

ബെംഗളൂരു എയര്‍പോര്‍ട്ട് സിറ്റിയില്‍ സ്ഥാപിച്ചിരിക്കുന്ന വോക്സെല്‍ ജെറ്റിന്റെ VX4000 എന്ന വലിയ ത്രീഡി പ്രിന്റിംഗ് മെഷീന്‍ ലോകത്തിലെ തന്നെ ആദ്യത്തെ സംരംഭമാണ്. പരിസ്ഥിതി സൗഹൃദപരവും കാര്‍ബണ്‍ നിര്‍ഗമനം തീരെ ഇല്ലാത്തതുമായ രീതിയിലാണ് ഇത് BACL ല്‍ സ്ഥാപിച്ചിരിക്കുന്നത്.

എയര്‍പോര്‍ട്ട് സിറ്റിയിലെ സാങ്കേതികേന്ദ്രത്തിന്റെ സ്ഥാന സ്ഥാപനത്തോടൊപ്പം വ്യോമയാനം, ആരോഗ്യ സംരക്ഷണം, പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലേക്ക് കൂടി ചുവടുമാറാന്‍ ശ്രമിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സാന്‍ഡ്, സെറാമിക് പ്രിന്റിംഗില്‍ നിന്നും മെറ്റല്‍ പ്രിന്റിംഗിലേക്ക് മാറുക എന്നതാണ് സമീപഭാവിയില്‍ കമ്പനി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറയുന്നു.