image

17 Feb 2023 4:00 PM IST

Business

കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് ടാര്‍ഗറ്റ് നിശ്ചയിക്കാന്‍ നിര്‍ദ്ദേശം

Tvm Bureau

കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് ടാര്‍ഗറ്റ് നിശ്ചയിക്കാന്‍ നിര്‍ദ്ദേശം
X

Summary

  • 90 ശതമാനം ടാര്‍ഗറ്റ് നേടിയാല്‍ ശമ്പളത്തിന്റെ 90 ശതമാനം നല്‍കുമെന്നാണ് ഡയറക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്


തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തിന് ടാര്‍ഗറ്റ് നിശ്ചയിക്കാനുള്ള നിര്‍ദ്ദേശവുമായി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എംഡി ബിജു പ്രഭാകറിന്റെ നിര്‍ദേശം നല്‍കിയത്. ഡിപ്പോ അടിസ്ഥാനത്തില്‍ നിശ്ചയിച്ച ടാര്‍ജെറ്റില്‍ 100 ശതമാനം ടാര്‍ഗറ്റ് പൂര്‍ത്തിയാക്കുന്ന ഡിപ്പോകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അഞ്ചാം തിയതിക്ക് തന്നെ ശമ്പളം പൂര്‍ണ്ണമായും നല്‍കണമെന്നാണ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

90 ശതമാനം ടാര്‍ഗറ്റ് നേടിയാല്‍ ശമ്പളത്തിന്റെ 90 ശതമാനം നല്‍കുമെന്ന ഡയറക്ടറുടെ നിര്‍ദേശം നിലവില്‍ വിവാദത്തിന് വഴി വെച്ചിട്ടുണ്ട്. സര്‍ക്കാര്‍ സഹായം നല്‍കിയില്ലെങ്കില്‍ ഈ നിര്‍ദ്ദേശം ഏപ്രില്‍ മുതല്‍ നടപ്പില്‍ വരുത്തുമെന്ന തീരുമാനത്തിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍. 100 ശതമാനത്തിന് മുകളില്‍ വലിയ തോതില്‍ ടാര്‍ഗറ്റ് തികയ്ക്കുന്ന ഡിപ്പോകളില്‍ ജീവനക്കാര്‍ക്ക് കുടിശിക അടക്കം ശമ്പളം നല്‍കാനുമാണ് ആലോചന. ഇതിനോട് ജീവനക്കാരുടെ സംഘടനകള്‍ വലിയ രീതിയിലുള്ള പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.