image

25 Nov 2022 6:24 AM GMT

Kerala

പിവിആറിന്റെ കേരളത്തിലെ ആദ്യ സൂപ്പര്‍പ്ലെക്‌സ് തിരുവനന്തപുരം ലുലുമാളില്‍

MyFin Desk

pvr superplex thiruvananthapuram
X

pvr superplex thiruvananthapuram



പിവിആര്‍ സിനിമാസ് സംസ്ഥാനത്ത് 12 സ്‌ക്രീനുകളുള്ള സൂപ്പര്‍പ്ലെക്‌സ് ആരംഭിക്കുന്നു. തിരുവന്തപുരത്തെ ലുലു മാളിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഡിസംബര്‍ 5 മുതല്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന തിയറ്ററുകള്‍ പിവിആര്‍ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് ബിജിലി, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലി, പിവിആര്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ ബിജിലി എന്നിവര്‍ ചേര്‍ന്ന് വ്യാഴാച്ചയാണ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.

ഐ മാക്‌സ്, 4d എക്‌സ് എന്നീ അന്താരഷ്ട്ര നിലവാരമുള്ള ഫോര്‍മാറ്റുകളാണ് സ്‌ക്രീനുകളില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. സ്‌ക്രീനുകളില്‍ 2 എണ്ണം പിവി ആറിന്റെ ലക്ഷ്വറി ഫോര്‍മാറ്റായ ലുക്‌സെയിലാണ് ഒരുക്കിയിരിക്കുന്നത്. എട്ട് എണ്ണം സാധാരണ രീതിയിലും.

നിലവില്‍ പിവിആര്‍ സിനിമാസിനു തിരുവനന്തപുരത്ത് രണ്ട് സ്ഥലങ്ങളിലായി 14 സ്‌ക്രീനുകളും, കേരളത്തില്‍ 4 സ്ഥലങ്ങളിലായി 27 സ്‌ക്രീനുകളും, ഉത്തരേന്ത്യയില്‍ 50 സ്ഥലങ്ങളിലായി 311 സ്‌ക്രീനുകളും ഉണ്ട്. അടുത്ത വര്‍ഷത്തോടെ ബംഗളുരുവില്‍ മൊത്തം 31 സ്‌ക്രീനുകളും, ചെന്നൈയില്‍ 5 സ്‌ക്രീനുകളും കൂടി ആരംഭിക്കുമെന്ന് ബിജില്‍ പറഞ്ഞു.

അള്‍ട്രാ-ഹൈ റെസല്യൂഷനുള്ള '2 കെ ആര്‍ജിബി+ലേസര്‍ പ്രൊജക്ടറുകള്‍' ആണ് തിരുവനന്തപുരത്തെ പുതിയ സ്‌ക്രീനിലുള്ളത്. കൂടാതെ, നൂതന ഡോള്‍ബി 7.1 ഇമ്മേഴ്സീവ് ഓഡിയോയും, നെക്സ്റ്റ്-ജനറേഷന്‍ 3 ഡി സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്നു.