image

7 Dec 2022 8:24 AM GMT

Business

ആഗോള ഡിമാന്‍ഡ് കുറഞ്ഞത്, രാജ്യത്തെ കയറ്റുമതി-ഇറക്കുമതി മേഖലയെ ബാധിച്ചു: ആര്‍ബിഐ

MyFin Desk

ആഗോള ഡിമാന്‍ഡ് കുറഞ്ഞത്, രാജ്യത്തെ കയറ്റുമതി-ഇറക്കുമതി മേഖലയെ ബാധിച്ചു: ആര്‍ബിഐ
X

Summary

  • ആഗോളതലത്തില്‍ ഡിമാന്‍ഡ് കുറവ്.
  • ഒക്ടോബറില്‍ കയറ്റുമതി 16.7 ശതമാനം കുറഞ്ഞു.


മുംബൈ: ആഗോള തലത്തില്‍ ഡിമാന്‍ഡ് കുറഞ്ഞത് ഇന്ത്യയുടെ ഇറക്കുമതിയെയും, കയറ്റുമതിയെയും ബാധിച്ചുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ്. ആഗോളതലത്തിലുള്ള ചാഞ്ചാട്ടങ്ങള്‍ അന്താരാഷ്ട്ര വ്യാപരത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ ഡിമാന്‍ഡ് കുറഞ്ഞത് രാജ്യത്തു നിന്നുള്ള ചരക്ക് കയറ്റുമതി കുറയാന്‍ കാരണമായി. ഇറക്കുമതിയെയും ഇത് കാര്യമായി ബാധിച്ചു.

കഴിഞ്ഞ കുറച്ചു പാദങ്ങളിലായി ചരക്ക് കയറ്റുമതി ഉയര്‍ന്ന നിലയിലായിരുന്നു. എന്നാല്‍, 19 മാസങ്ങള്‍ക്കു ശേഷം ഒക്ടോബറില്‍ കയറ്റുമതി 16.7 ശതമാനം അതായത് 29.8 ബില്യണ്‍ ഡോളറായി കുറഞ്ഞു.

ഒക്ടോബറില്‍ കയറ്റുമതിയും 5.7 ശതമാനം കുറഞ്ഞിരുന്നു. കയറ്റുമതി മുന്നോട്ടുള്ള മാസങ്ങളിലും പ്രതിസന്ധിയിലായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കയറ്റുമതി രംഗത്തെ ഇന്ത്യയുടെ പ്രധാന മേഖലകളെ തിരിച്ചറിയേണ്ടതുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.

രാജ്യത്തെ സേവന കയറ്റുമതിയുടെ വളര്‍ച്ച, പ്രധാനമായും സോഫ്റ്റ് വേയര്‍, ബിസിനസ്, ട്രാവല്‍ സേവനങ്ങള്‍ എന്നിവയില്‍ നിന്നുള്ള വളര്‍ച്ച 2022 ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളില്‍ 29.1 ശതമാനമായി ശക്തമായി തുടര്‍ന്നുവെന്നും ചൂണ്ടിക്കാട്ടി.