image

7 July 2023 3:00 PM IST

Business

വയനാട് മഴമഹോത്സവം; സ്പ്ലാഷിന് നാളെ തുടക്കം

Kochi Bureau

wayanad rain festival splash starts tomorrow
X

Summary

  • മണ്‍സൂണ്‍ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നു


നാളെ മുതല്‍ വയനാടിന്റെ മഴ മഹോത്സവം കൊടിയേറുകയാണ്. സ്പ്ലാഷ് 2023, നാളെ മുതല്‍ ഈ മാസം 15 വരെയുള്ള ഒരാഴ്ച്ചക്കാലം വയനാടിന്റെ സ്വന്തം മണ്‍സൂണ്‍ കാര്‍ണിവെല്‍ അരങ്ങേറുകയാണ്. ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്, ഡിടിപിസി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി.

വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടൂറിസം വ്യാപാര പരിപാടിയാണിത്. പതിനൊന്നാമത് എഡിഷനാണ് നാളെ ആരംഭിക്കുന്നത്. വയനാടിനെ ഒരു ടൂറിസം ഡെസ്റ്റിനേഷനായും ബി 2 ബി മീറ്റ് ഉള്‍പ്പെടുത്തിയുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിപാടി സംഘിപ്പിക്കുന്നത്.

ടൂറിസം മേഖലയില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് സ്പ്ലാഷ് മഴമഹോത്സവത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഒപ്പം ജില്ലയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അഞ്ചിന് കാക്കവയല്‍ മഡ് ഫുട്ബോളോടെ പരിപാടികള്‍ക്ക് തുടക്കമാവും. സൈക്ലിങ്, കയാക്കിങ്, മൗണ്ടന്‍ ബൈക്കിങ് മത്സരങ്ങളും നടക്കും. ഈ മാസം 10ന് ബത്തേരി സപ്ത റിസോര്‍ട്ടില്‍ ബിസിനസ് മീറ്റ് നടക്കും.

അതേസമയം വയനാട് മഴമഹോത്സവം 'സ്പ്ലാഷ്' ജനകീയമാക്കണമെന്നും, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവനാളുകള്‍ക്കും ഉപകാരപ്രദമാകുംവിധം നടത്തണമെന്നും വയനാട് ടുറിസം അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ബുധനാഴ്ച്ച മുതല്‍ വയനാടില്‍ മഡ് ഫെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ മാസം 15 വരെ ഇത് തുടരും.

ഈ മാസം 14, 15 തിയതികളില്‍ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഓഡിറ്റോറിയത്തില്‍ പൊതുപരിപാടി അരങ്ങേറും. 15ന് പകല്‍ അഞ്ചിന് പൊതുസമ്മേളനം. അന്താരാഷ്ട്ര ടൂറിസം പ്രൊമോഷന്റെ ഭാഗമായി കേരളത്തിലെത്തുന്ന 'ബ്ലോഗ് എക്സ്പ്രസും ഇതിന്റെ ഭാഗമായി ജില്ലയിലെത്തും. മുന്‍കാലങ്ങളെ അപേക്ഷിച്ച് മഴക്കാല ടൂറിസത്തിന് വന്‍ സാധ്യതളാണ് തെളിഞ്ഞിട്ടുള്ളത്.