image

27 Jun 2023 3:45 PM IST

Business

ടെക്സ് വാലിയിയില്‍ ടാഗ് എക്സ്പോ ജൂലൈ 24 മുതല്‍ 26 വരെ

Kochi Bureau

tag expo in tex valley july 24-26
X

Summary

  • 400 അധികം നിര്‍മാതാക്കളുടെ അതിനൂതന വസ്ത്രങ്ങളുടെ ശ്രേണി എക്സ്പോയില്‍ അവതരിപ്പിക്കും


കേന്ദ്രസര്‍ക്കാരിന്റെയും തമിഴ്നാട് സര്‍ക്കാരിന്റെയും ടെക്സ്റ്റൈല്‍ മന്ത്രാലയങ്ങളുടെ പിന്തുണയോട പ്രവര്‍ത്തിക്കുന്ന ഈറോഡിലെ ടെക്സ് വാലിയില്‍ ടെക്സ്റ്റൈല്‍സ്, അക്സസ്സറികള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം 'ടാഗ് എക്സ്പോ' ജൂലൈ 24,25,26 തിയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഇന്ത്യയില്‍ ടെക്സ്‌റ്റൈല്‍സ്, അപ്പാരല്‍സ്, അക്സസ്സറീസ്, ഗാര്‍മെന്റ്സ് അനുബന്ധമേഖലകള്‍ക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യത്തെ ബിടുബി, ബിടുസി ഹബ്ബാണ് ടെക്സ് വാലി. പ്രാദേശിക ഉത്പന്നങ്ങളെ ദേശീയ, അന്തര്‍ദ്ദേശിയ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും പരിചയപ്പെടുത്തുന്നതിനുമാണ് ടാഗ് എക്സ്പോ സംഘടിപ്പിക്കുന്നത്്.

കൂടാതെ കാരൂര്‍, തിരൂപ്പൂര്‍, ഈറോഡ് മേഖലയിലെ വസ്ത്രവ്യാപാരവുമായി ബന്ധപ്പെട്ട പ്രാധാന്യം ഉപയോഗപ്പെടുത്തുന്നതിനും മഹാരാഷ്ട്ര, കല്‍ക്കട്ട എന്നിവടങ്ങളില്‍ നിന്നുള്ള വസ്ത്ര നിര്‍മ്മാതാക്കള്‍ക്ക് ദീപാവലി അടക്കമുള്ള സീസണല്‍ ആഘോഷങ്ങള്‍ക്ക് തെക്കേ ഇന്ത്യയില്‍ നിന്നുള്ള ചില്ലറ, മൊത്ത വ്യാപാരവുമാണ് എക്‌സ്‌പോ ലക്ഷ്യമിടുന്നത്.

400 അധികം നിര്‍മാതാക്കളുടെ അതിനൂതന വസ്ത്രങ്ങളുടെ ശ്രേണി എക്സ്പോയില്‍ അവതരിപ്പിക്കും. ടിന്‍ബേര്‍ഡ്സ്, ഉദയം, എംസിആര്‍, കെജി ഡെനിം, കെകെബി, ലേഡി ഒ, സിവ, ജാന്‍സണ്‍സ്, ഫാല്‍കണ്‍ബെഡ്, ജെവി വെയേഴ്സ്, പ്രസ്റ്റാ, ഹായ്, ഫൈവിപി, ഫാസോ, ക്രൂസോ, ഗോലിനന്‍, മെട്രോ, ഹരിരാജ്, ലവ്ഡ് വണ്‍സ് അടക്കമുള്ള നിര്‍മ്മാതാക്കള്‍ പ്രദര്‍ശനത്തിനുണ്ടാകും.

ഫാസോ, സ്വാസ്, ആദിത്യബിര്‍ള തുടങ്ങിയ കമ്പനനികളുടെ ഫാഷന്‍ ഷോ മേളയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. പ്രമുഖ ഫാഷന്‍ കൊറിയോഗ്രാഫര്‍ രാജേഷ് ഷെട്ടിയുടെ നേതൃത്വത്തിലായിരിക്കും ഫാഷന്‍ ഷോ അരങ്ങേറുക. ടെക്സ്റ്റൈല്‍, ഗാര്‍മെന്റ് വ്യവസായത്തിന്റെ ഭാവി വളര്‍ച്ചയെയും അവസരങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേകമായി ദ്വിദിന സമ്മേളനവും പ്രദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാകും. നിര്‍മ്മാതാക്കള്‍, നെയ്ത്തുകാര്‍, ഉപഭോക്താക്കള്‍ എന്നിവരെ ബന്ധിപ്പിക്കുന്ന ഇടനിലക്കാരാകുന്നതിലും അതിലൂടെ സാമ്പത്തിക മേഖല ശക്തിപ്പെടുത്തിയും മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ ടെക്സ്‌റ്റൈല്‍ വ്യവസായത്തില്‍ പ്രോല്‍സാഹിപ്പിക്കുന്നതില്‍ ടെക്സ് വാലിയ്ക്ക് സന്തോഷമുണ്ടെന്ന് ടെക്സ് വാലി വൈസ് ചെയര്‍മാന്‍ ദേവരാജന്‍ പറഞ്ഞു.

രാജ്യത്തെ മുഴുവന്‍ ഉപഭോക്താക്കളും ടാഗ് എക്സ്പോയെ അവരുടെ ചരക്ക് എടുക്കുന്നതിനുള്ള പ്രധാന വേദിയായി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടെക്സ് വാലി ഡയറക്ടര്‍ കുമാര്‍ പെരിയ സ്വാമി പറഞ്ഞു. ഈ റോഡിലെയും സമീപ പ്രദേശങ്ങളിലെയും ഉത്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കാനും ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ടെക്സ് വാലിയിലെ 300 ലധികം നിലവിലെ നിര്‍മ്മാതാക്കള്‍ക്കൊപ്പം 150 ലധികം പുതിയ നിര്‍മ്മാതാക്കളും ടാഗ് എക്സ്പോയില്‍ പങ്കെടുക്കുകയും വരുന്ന ഉല്‍സവ സീസണിലേക്കുള്ള അവരുടെ ഏറ്റവും പുതിയ ശേഖരം പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെന്ന് ടെക്സ് വാലി മാനേജിംഗ് ഡയറക്ടര്‍ പി രാജശേഖര്‍ പറഞ്ഞു.

മൂന്നു ദിവസത്തെ മേളയിലൂടെ മേഖലയിലെ വിവിധ നിര്‍മ്മാതാക്കള്‍ക്കും വ്യാപാരികള്‍ക്കുമായി 300 കോടിയിലധികം രൂപയുടെ ബിസിനസ് നടത്താനാണ് എക്സ്പോ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സി ഐ ഐ, റീട്ടെയ്ലേഴ്സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ,ടീ,മാഡിറ്റ്സ്യ,ഗാര്‍മെന്റ്സ്ഹോള്‍സെയില്‍ അസ്സോസിയേഷന്‍,ഇസിഎംഎ,എഎം ഐ,എസ് ഐ എച്ച് എം എ,കെഇഎ, സിഎഎ, ജിഎംഡബ്ല്യുഎഎസ് ഐജിഎ, പിജിഇഎകസ്്സി ഐ എല്‍, എച്ച്ഇപിസി, ടിഇഎംഎ, ടിഎന്‍എഫ്എംഎ, ടി ഐ ഡി ജി എം എ എന്നീ വ്യാപാര സംഘടനകളുടെ പിന്തുണയും പ്രദര്‍ശനത്തിനുണ്ട്. ടെക്സ് വാലി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡി പി കുമാര്‍ ,കേരള ടെക്സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റസ് അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറി നവാബ് ജാന്‍, ജില്ലാ പ്രസിഡന്റ് കെ ഡി ജോണ്‍സണ്‍ എന്നിവര്‍ വാര്‍ത്താ സ്മ്മേളനത്തില്‍ പങ്കെടുത്തു.