30 May 2023 2:00 PM IST
Summary
- ഇത്തവണ 861 കലാകാരരുടെ 3519 സൃഷ്ടികളാണ് പരിഗണനയ്ക്ക് ഉണ്ടായിരുന്നത്.
കേരള ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പുകളുടെയും സംസ്ഥാന ദൃശ്യകലാ പുരസ്‌കാരങ്ങളുടെ സമര്‍പ്പണവും വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു. ഏതുതരം കലയാണെങ്കിലും വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണ് ഇന്നുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംസ്ഥാന ദൃശ്യകലാ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
എഴുത്ത്, വര, വര്‍ണ്ണങ്ങള്‍, സംഗീതം, ദൃശ്യങ്ങള്‍ തുടങ്ങി ഇന്നത്തെ കാലത്തിന്റെ സങ്കീര്‍ണ്ണതകളെയും സംഘര്‍ഷങ്ങളെയും ആകുലതകളെയും അതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെയും അതിജീവിനത്തിന്റെ സൂചനകളെയും സന്നിവേശിപ്പിക്കാന്‍ കഴിയുന്നുണ്ടോ എന്നും, സാഹിത്യകാരനോ കലാകാരനോ ചിത്രകാരനോ സംഗീതജ്ഞനോ ഇതിന് കഴിയുന്നുണ്ടോ എന്നതുമാണ് ഈ രാജ്യത്തെ ഏറ്റവും പ്രശസ്തമായ നിരവധി ചോദ്യങ്ങളിലൊന്നെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തവണ 861 കലാകാരരുടെ 3519 സൃഷ്ടികളാണ് പരിഗണനയ്ക്ക് ഉണ്ടായിരുന്നത്. അതില്‍ നിന്നും 271 പേരുടെ 374 കലാസൃഷ്ടികള്‍ ഈ പ്രദര്‍ശനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാ കേന്ദ്രം, ഫോര്‍ട്ട്‌കൊച്ചി പെപ്പര്‍ ഹൗസ്, കോഴിക്കോട് അക്കാദമി ആര്‍ട്ട് ഗാലറി, കായംകുളം ശങ്കര്‍ സ്മാരക ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം ആന്‍ഡ് ആര്‍ട്ട് ഗാലറി എന്നിവിടങ്ങളിലാണ് സംസ്ഥാന പ്രദര്‍ശനം നടക്കുന്നത്. പ്രദര്‍ശനം ജൂണ്‍ 28 വരെ നീണ്ടു നില്‍ക്കും.
ദൃശ്യകലയില്‍ മികച്ച സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്കുള്ള ആദരം മകന്‍ ദേവന്‍ നമ്പൂതിരിപ്പാട് മന്ത്രി നിന്ന് സ്വീകരിച്ചു. ഒപ്പം 2022-23 ലെ ഫെല്ലോഷിപ്പുകള്‍ പ്രഭാവതി മേപ്പയില്‍, ഷിബു നടേശന്‍ എന്നിവര്‍ക്കും നല്‍കി.
വി ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍ സാറാ ഹുസൈന്‍, വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍ കെഎന്‍ വിനോദ് കുമാര്‍, രാജന്‍ എം കൃഷ്ണന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ടിസി വിവേക് എന്നിവര്‍ക്ക് നല്‍കി.
അമീന്‍ ഖലീല്‍, കെഎസ് പ്രകാശന്‍, കെആര്‍ ഷാന്‍, ശ്രീജ പള്ളം, കെഎസ് ശ്രീനാഥ് എന്നിവര്‍ക്ക് ചിത്രം, ശില്‍പം, ന്യൂ മീഡിയ ആന്റ് ഡ്രോയിംഗ് എന്നിവയ്ക്കും അനു ജോണ്‍ ഡേവിഡ്(ഫോട്ടോഗ്രഫി), കെ ഉണ്ണിക്കൃഷ്ണന്‍(കാര്‍ട്ടൂണ്‍) എന്നിവര്‍ക്ക് സംസ്ഥാന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
എസ് അമ്മു, ഹെല്‍ന മെറിന്‍ ജോസഫ്, മിബിന്‍, മുഹമ്മദ് യാസിര്‍, വിജെ റോബര്‍ട്ട്, ഡി മനോജ് (ഫോട്ടോഗ്രഫി), കെബി മധുസൂദനന്‍ (കാര്‍ട്ടൂണ്‍), കെഎം ശിവ(കാര്‍ട്ടൂണ്‍) എന്നിവര്‍ക്ക്ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം ലഭിച്ചു.
അഭിജിത്ത് ഉദയന്‍, അഞ്ചലോ ലോയ്, പി.എസ് ഹെലന്‍, കാവ്യ എസ്. നാഥ്, ഇ.വി.എസ് കിരണ്‍ എന്നിവര്‍ക്ക് കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പുരസ്‌കാരം ലഭിച്ചു. പി.എ അബ്ദുള്ള, അനില്‍ കുമാര്‍ ദയാനന്ദ്, പ്രവീണ്‍ പ്രസന്നന്‍, സുധീഷ് കോട്ടേമ്പ്രം എന്നിവര്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുമാണ്നേടിയത്.
ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ എം.അനില്‍കുമാര്‍, എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഹൈബി ഈഡന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത്, സെക്രട്ടി എന്‍.ബാലമുരളീകൃഷ്ണന്‍, കെ.ജനാര്‍ദ്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പഠിക്കാം & സമ്പാദിക്കാം
Home
