image

22 Feb 2023 10:45 AM GMT

Kerala

ഐഎംഎസ്എംഇ ജില്ലാ വ്യവസായി സംഗമം തലസ്ഥാനത്ത് നടന്നു

Tvm Bureau

imsme district industrial meet p rajeev
X

Summary

  • വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു


തിരുവനന്തപുരം : ഐഎംഎസ്എംഇ മേഖലയിലെ മുഴുവന്‍ വ്യവസായികളെയും ഉള്‍ക്കൊള്ളുന്ന കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സംഘടിപ്പിച്ച വ്യവസായി സംഘമം തുരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരം അപ്പോളോ ഡിയോറ ഹോട്ടലില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

കെഎസ്എസ്‌ഐഎ സംസ്ഥാന ഭാരവാഹികളും സംസ്ഥാനത്തെ 14 ജില്ലകളിലെ കെഎസ്എസ്‌ഐഎ ജില്ലാ വ്യവസായികളും ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാനത്തെ പ്രമുഖ ബാങ്ക്കള്‍ ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളള്‍ തുടങ്ങിയവര്‍ക്ക് ആശയവിനിമയം നടത്താനുള്ള അവസരവും പരിപാടിയില്‍ സജ്ജമാക്കിയിരുന്നു.കെഎസ്എസ്‌ഐഎ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ശ്രീനിസാറുദീന്‍ മുഖ്യ പ്രഭാഷണം നടത്തി.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും, വ്യവസായികള്‍ക്കു വേണ്ടി കെ-ബിപ് പിഎംഎഫ് എം ഇ ലീഡ് ബാങ്ക് അടക്കമുള്ള പതിനഞ്ചോളം ബാങ്കുകളും, കെഎഫ്‌സി തുടങ്ങിയ ഇതര ധനകാര്യ സ്ഥാപനങ്ങളും പ്രത്യേക സെഷനുകള്‍ അവതരിപ്പിച്ചു.

വ്യവസായ സംഗമത്തോടൊപ്പം കെഎസ്എസ്‌ഐഎ ജില്ലാ കമ്മിറ്റി മീറ്റിംഗ്, സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം, സംസ്ഥാന കമ്മിറ്റി മീറ്റിംഗ് എന്നിവയും നടന്നു.