24 April 2023 3:15 PM IST
Summary
- കളമശ്ശേരി എസ്‌സിഎംഎസ് കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ വച്ചാണ് പരിപാടി നടക്കുക.
കേന്ദ്രസര്‍ക്കാരിന്റെ സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭ മന്ത്രാലയത്തിന് കീഴിലുള്ള എംഎസ്എംഇ ഡെവലപ്മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര എംഎസ്എംഇ ദിനാചരണവും സംരംഭകര്‍ക്കായി ഏകദിന സെമിനാറും നടത്തുന്നു. സംരംഭകര്‍ക്കായുള്ള ഏകദിന ബോധവത്കരണ സെമിനാര്‍ എസ്‌സിഎംഎസ് കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് കളമശ്ശേരിയില്‍ ഈ മാസം 26ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. എസ്‌സിഎംഎസ് കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്, എസ്‌ഐഡിബിഐ, എന്‍എസ്‌ഐസി എന്നിവരുടെ സഹകരണത്തോടെയാണ് സെമിനാര്‍ നടത്തുക.
അഞ്ച് കോടി രൂപ വരെ ഈടില്ലാത്ത വായ്പ, എസ്‌ഐഡിബിഐ മുഖേനയുള്ള ഭാരത സര്‍ക്കാരില്‍ നിന്നുള്ള എംഎസ്എംഇ നിര്‍ദ്ദിഷ്ട വായ്പ, കുറഞ്ഞ പലിശ നിരക്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ പദ്ധതികള്‍, ഫണ്ട് ഓഫ് ഫണ്ട് വഴി എംഎസ്എംഇകളില്‍ ഇന്ത്യാ ഗവണ്‍മെന്റ് നിക്ഷേപം, അസംസ്‌കൃത വസ്തുക്കള്‍ സഹായ പദ്ധതി, കയറ്റുമതി വിപണിയില്‍ എങ്ങനെ പ്രവേശിക്കാം, കയറ്റുമതിക്കുള്ള സര്‍ക്കാര്‍ പിന്തുണ, വിപണി കണ്ടെത്തുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സഹായങ്ങള്‍, സര്‍ക്കാര്‍ പിന്തുണയിലൂടെ നിങ്ങളുടെ എംഎസ്എംഇയുടെ പ്രകടനം എങ്ങനെ വര്‍ധിപ്പിക്കാം ട്രേഡ്മാര്‍ക്ക് എന്നിവയെ പറ്റിയുള്ള സെഷന്‍സ് ഉണ്ടായിരിക്കും.
നിലവില്‍ ഈ പരിപാടിയിലേക്ക് രജിസ്ട്രേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണ് പ്രവേശനം. രജിസ്റ്റര്‍ ചെയ്യാനുള്ള ഗൂഗിള്‍ ഫോം ലിങ്ക് https://bit.ly/INTLMSME23 അല്ലെങ്കില്‍ പേര്, ഓഫീസ് അഡ്രസ്, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ് എന്നിവ 8330080536 എന്ന നമ്പറില്‍ വാട്സ്ആപ്പ് വഴി മെസ്സേജ് അയക്കാവുന്നതാണ്.
പഠിക്കാം & സമ്പാദിക്കാം
Home
