image

5 Feb 2022 6:54 AM GMT

Lifestyle

ഡിസംബർ കയറ്റുമതി $37.81 ബില്യണ്‍; വ്യാപാരക്കമ്മി $21.68 ബില്യണ്‍

PTI

ഡിസംബർ കയറ്റുമതി $37.81 ബില്യണ്‍; വ്യാപാരക്കമ്മി $21.68 ബില്യണ്‍
X

Summary

ന്യൂഡല്‍ഹി: 2021 ഡിസംബറിലെ രാജ്യത്തിന്റെ കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 38.91 ശതമാനം ഉയര്‍ന്ന് $37.81 ബില്യണിലെത്തി. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം എഞ്ചിനീയറിംഗ്, ടെക്‌സ്‌റ്റൈല്‍സ്, കെമിക്കല്‍സ് തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനം മൂലം വ്യാപാരക്കമ്മി ഈ മാസത്തില്‍ $21.68 ബില്യനായി. പെട്രോളിയത്തിന്റെ വില വര്‍ധനവും ക്രൂഡ് ഓയില്‍ ഇറക്കുമതി 67.89% ഉയര്‍ന്ന് $16.16 ബില്യണിലെത്തിയതും മൂലം 2021 ഡിസംബറിലെ ഇറക്കുമതി 38.55 ശതമാനം വര്‍ധിച്ച് 59.48 ബില്യണ്‍ ഡോളറിലെത്തി. മാത്രമല്ല സ്വര്‍ണ ഇറക്കുമതി 5.43 ശതമാനം വര്‍ധിച്ച് $4.72 ബില്യണിലെത്തിയിരുന്നു. […]


ന്യൂഡല്‍ഹി: 2021 ഡിസംബറിലെ രാജ്യത്തിന്റെ കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 38.91 ശതമാനം ഉയര്‍ന്ന് $37.81 ബില്യണിലെത്തി. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം എഞ്ചിനീയറിംഗ്, ടെക്‌സ്‌റ്റൈല്‍സ്, കെമിക്കല്‍സ് തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനം മൂലം വ്യാപാരക്കമ്മി ഈ മാസത്തില്‍ $21.68 ബില്യനായി.

പെട്രോളിയത്തിന്റെ വില വര്‍ധനവും ക്രൂഡ് ഓയില്‍ ഇറക്കുമതി 67.89% ഉയര്‍ന്ന് $16.16 ബില്യണിലെത്തിയതും മൂലം 2021 ഡിസംബറിലെ ഇറക്കുമതി 38.55 ശതമാനം വര്‍ധിച്ച് 59.48 ബില്യണ്‍ ഡോളറിലെത്തി. മാത്രമല്ല സ്വര്‍ണ ഇറക്കുമതി 5.43 ശതമാനം വര്‍ധിച്ച് $4.72 ബില്യണിലെത്തിയിരുന്നു.

2021-22 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ കയറ്റുമതി 49.66 ശതമാനം ഉയര്‍ന്ന് $301.38 ബില്യനായി. ഇക്കാലയളവിലെ വ്യാപാര കമ്മി $142.44 ബില്യണ്‍ എത്തി നില്‍ക്കുമ്പോള്‍ ഇറക്കുമതി 68.91 ശതമാനം ഉയര്‍ന്ന് $443.82 ബില്യണ്‍ ആയി. 2020 ഡിസംബറിലെ വ്യാപാരക്കമ്മി 15.72 ബില്യണ്‍ ഡോളറായിരുന്നു .

2021 ഡിസംബറിലെ ചരക്ക് കയറ്റുമതി $37.81 ബില്യണ്‍ ഡോളറായിരുന്നു, 2020 ഡിസംബറിലെ $27.22 ബില്യനുമായി താരതമ്യം ചെയ്യുമ്പോള്‍ 38.91% മികച്ച വളര്‍ച്ച കാണിക്കുന്നു. 2019 ഡിസംബറിനെ അപേക്ഷിച്ച്, 2021 ഡിസംബറിലെ കയറ്റുമതി മികച്ച രീതിയില്‍ 39.47% വളര്‍ച്ച കാഴ്ച്ചവച്ചെന്നും വാണിജ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു

2021 ഡിസംബറില്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 38.41% വര്‍ധിച്ച് $9.8 ബില്യണ്‍ എത്തി. തുടര്‍ന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, രാസവസ്തുക്കള്‍ കൂടാതെ എല്ലാ തുണിത്തരങ്ങളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവയുടെയും കയറ്റുമതിയും വര്‍ധിച്ചു.

2021 ഡിസംബറിലെ സേവന കയറ്റുമതിയുടെ കണക്കാക്കിയ മൂല്യം $20.07 ബില്യണ്‍ ആണെന്നും മുന്‍ വര്‍ഷത്തെ ഇതേ മാസത്തിലുള്ള കണക്ക് പ്രകാരം ഇത് 5.26% വര്‍ധനവാണ് കാണിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു. ഇറക്കുമതിയും 15.76% ഉയര്‍ന്ന് $12.87 ബില്യണ്‍ എത്തി.

2021 ഏപ്രില്‍-ഡിസംബറിലെ സേവന കയറ്റുമതിയുടെ കണക്കാക്കിയ മൂല്യം $177.68 ബില്യനാണ്. മുന്‍വര്‍ഷത്തിലെ ഇതേ കണക്കുകള്‍ പരിശോധിക്കുമ്പോൾ 18.39% വളര്‍ച്ച കാണിക്കുന്നു. 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളിലെ സേവന ഇറക്കുമതിയുടെ കണക്കാക്കിയ മൂല്യം $103.30 ബില്യനാണ്. 2020 ലെ ഇതേ സമയത്തെ കണക്കുകളുമായി നോക്കുമ്പോള്‍ ഇത് 21.52% മികച്ച വളര്‍ച്ച കാണിക്കുന്നു.