Summary
ന്യൂഡല്‍ഹി: വ്യാപാര രംഗത്തെ ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ കയറ്റുമതി ഈ സാമ്പത്തിക വര്‍ഷം ന്യായമായ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. അന്താരാഷ്ട്ര വ്യാപാരത്തില്‍ ആഗോള മാന്ദ്യത്തിന്റെ വ്യക്തമായ സൂചനകളുണ്ട്. എല്ലാ കയറ്റുമതി പ്രമോഷന്‍ കൗണ്‍സിലുകളുമായും വന്‍കിട കയറ്റുമതിക്കാരുമായും സംസാരിച്ചും വിദേശത്തുള്ള ഇന്ത്യന്‍ ദൗത്യങ്ങളുമായി ഇടപഴകുന്നതിലൂടെയും ഇന്ത്യ ലോകത്തെ സംഭവവികാസങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2030 ഓടെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി രണ്ട് ട്രില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള […]
ന്യൂഡല്‍ഹി: വ്യാപാര രംഗത്തെ ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ കയറ്റുമതി ഈ സാമ്പത്തിക വര്‍ഷം ന്യായമായ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍.
അന്താരാഷ്ട്ര വ്യാപാരത്തില്‍ ആഗോള മാന്ദ്യത്തിന്റെ വ്യക്തമായ സൂചനകളുണ്ട്. എല്ലാ കയറ്റുമതി പ്രമോഷന്‍ കൗണ്‍സിലുകളുമായും വന്‍കിട കയറ്റുമതിക്കാരുമായും സംസാരിച്ചും വിദേശത്തുള്ള ഇന്ത്യന്‍ ദൗത്യങ്ങളുമായി ഇടപഴകുന്നതിലൂടെയും ഇന്ത്യ ലോകത്തെ സംഭവവികാസങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2030 ഓടെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി രണ്ട് ട്രില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള വ്യാപാര പ്രോത്സാഹനത്തിനാവശ്യമായ മികച്ച മാതൃക രൂപകല്‍പ്പന ചെയ്യാന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി മന്ത്രാലയം കാര്യക്ഷമായി പ്രവര്‍ത്തിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ ഈ വര്‍ഷത്തെ അന്തിമ കയറ്റുമതി ലക്ഷ്യത്തിലേക്ക് മന്ത്രാലയം ഇതുവരെ എത്തിയിട്ടില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 16.78 ശതമാനം ഉയര്‍ന്ന് 37.94 ബില്യണ്‍ ഡോളറിലെത്തി. സര്‍ക്കാരിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം സ്വര്‍ണ്ണത്തിന്റെയും ക്രൂഡ് ഓയിലിന്റെയും ഇറക്കുമതിയിലെ കുത്തനെയുള്ള വര്‍ധനവ് കാരണം വ്യാപാര കമ്മി 25.63 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു.
കയറ്റുമതി വളര്‍ച്ച മെയ് മാസത്തില്‍ 20.55 ശതമാനവും 2021 ജൂണില്‍ 48.34 ശതമാനവും ആയിരുന്നു. 2021-22 ല്‍ രാജ്യത്തിന്റെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി യഥാക്രമം 420 ബില്യണ്‍ ഡോളറും 254 ബില്യണ്‍ ഡോളറും എത്തിയിരുന്നു.
ലോകമെമ്പാടുമുള്ള അനിശ്ചിതത്വങ്ങളും അന്താരാഷ്ട്ര വ്യാപാരവും കാരണം മന്ത്രാലയം നിലവിലുള്ള നയം ഈ വര്‍ഷം സെപ്റ്റംബര്‍ വരെ നീട്ടിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
