11 April 2026 5:22 PM IST
അദാനി പോർട്ടാണ്; ഇന്ത്യയുടെ സ്മാർട്ട് ഓട്ടോ എക്സ്പോട്ട് ഹബ്ബ്, വാഹനങ്ങൾ പോകുന്നത് 100 രാജ്യങ്ങളിലേക്ക്
MyFin Desk
Summary
ഇന്ത്യയുടെ സ്മാർട്ട് ഓട്ടോ എക്സ്പോർട്ട് ഹബാണ്. ഇവിടുന്ന് വാഹനങ്ങൾ കയറി പോകുന്നത് 100 രാജ്യങ്ങളിലേക്ക്..
ഇന്ത്യയുടെ സ്മാർട്ട് ഓട്ടോ എക്സ്പോട്ട് ഹബ്ബാണ്. ഈ അദാനി പോർട്ടിലൂടെ കടന്ന് പോകുന്നത് 100 രാജ്യങ്ങളിലേക്കുള്ള വാഹനങ്ങൾ. രാജ്യത്തെ ഏറ്റവും വലിയ ഓട്ടോ കയറ്റുമതി കേന്ദ്രമായി മാറിയിരിക്കുന്നത് ഗുജറാത്തിലെ മുന്ദ്ര തുറമുഖമാണ്.
ഒറ്റ കപ്പലിൽ 6,008 കാറുകൾ കയറ്റുമതി ചെയ്തുകൊണ്ടാണ് ഏറ്റവും വലിയ ഓട്ടോമൊബൈൽ കയറ്റുമതി ഹബ്ബായി മുന്ദ്ര പോർട്ട് മാറിയത്. ഓട്ടോമൊബൈൽ കയറ്റുമതി രംഗത്ത് ഇന്ത്യ ഇപ്പോൾ മുന്നേറുകയാണ്. തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും വർദ്ധിച്ചുവരുന്നു. ആഗോള തലത്തിൽ ഇന്ത്യൻ നിർമ്മിത പാസഞ്ചർ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ എന്നിവയ്ക്കുള്ള ഡിമാൻഡ് ഉയരുന്നതും കയറ്റുമതി ഉയരാൻ കാരണമായി.
ലക്ഷ്യമിടുന്നത് 100 കോടി ടൺ ചരക്ക് കൈമാറ്റം
മുന്ദ്രയുടെ റോറോ ടെർമിനലും കയറ്റുമതിയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 50 കോടി ടൺ ചരക്ക് നീക്കം എന്ന നാഴികക്കല്ല് പിന്നിട്ട ശേഷം, 2030-ഓടെ 100 കോടി ടൺ കാർഗോ കൈകാര്യം ചെയ്യാൻ ലക്ഷ്യമിടുകാണ് അദാനി പോർട്ട് ആൻസ് സെസെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.
അദാനി പോർട്ടുകളിലൂടെയുള്ള ആദ്യത്തെ 10 കോടി ടൺ കാർഗോ കൈമൈറ്റത്തിന് 16 വർഷമെടുത്തു എന്ന് ചൂണ്ടിക്കാട്ടിയ അദാനി രണ്ടാമത്തെ 10 കോടി ടൺ കാർഗോ അഞ്ച് വർഷത്തിനുള്ളിൽ കൈമാറിയതായി സൂചിപ്പിച്ചു. പിന്നീട് ഈ കാലാവധി കുറഞ്ഞ് കുറഞ്ഞ് വന്നു. ഇപ്പോൾ രണ്ട് വർഷത്തിനുള്ളിൽ തന്നെ 10 കോടി ടൺ ചരക്ക് കൈമാറാനാകുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
