1 April 2026 4:34 PM IST
Summary
വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖങ്ങൾ വഴി 50 കോടി ടൺ ചരക്ക് കൈമാറി അദാനി പോർട്സ് . 15 പോർട്ടുകളാണ് നിലവിൽ കൈകാര്യം ചെയ്യുന്നത്.
500 മില്യൺ ടൺ ചരക്ക് കൈകാര്യം ചെയ്ത് ചരിത്ര നേട്ടവുമായി അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ. വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖങ്ങൾ വഴിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1998-ൽ ഒരു തുറമുഖവുമായി ആരംഭിച്ച അദാനി പോർട്സിനിപ്പോൾ ഇന്ത്യയിലുടനീളം 19 പോർട്ടുകളാണുള്ളത്. ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ച് കിടക്കുന്നതാണ് നെറ്റ്‌വർക്ക്. ഇന്ന് ഇന്ത്യയുടെ വ്യാപാരം, വ്യവസായ വളർച്ച, ആഗോള മത്സരക്ഷമത എന്നിവയ്ക്ക് നിർണായക പിന്തുണ നൽകുന്ന ശക്തിയായി അദാനി പോർട്സ് മാറിയിട്ടുണ്ട്.
തുറമുഖങ്ങൾ വെറും വ്യാപാര കവാടം മാത്രമല്ല രാജ്യത്തിൻ്റെ ഭാവിയുടെയും കവാടങ്ങളാണെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വ്യക്തമാക്കി. 500 മില്യൺ ടൺ നേട്ടം കൈവരിച്ചത് ഇന്ത്യയുടെ വളർച്ചയെക്കുറിച്ചുള്ള അദാനി ഗ്രൂപ്പിൻ്റെ ആത്മവിശ്വാസത്തിന്റെ തെളിവാണെന്നും അദാനി പറഞ്ഞു. തുറമുഖങ്ങൾ മാത്രമല്ല, റെയിൽ, റോഡുകൾ, ട്രക്ക് സർവീസ്, ഗോഡൗണുകൾ, കാർഗോ ഗേറ്റ് വെയ്കൾ എന്നിവ ഉൾപ്പെടുന്ന ഏകീകൃത ഗതാഗത-ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമാണ് അദാനി ഗ്രൂപ്പിൻ്റേത്. അപ്സസിന്റെ മികച്ച കാലം നമ്മുടെ മുന്നിലുണ്ട്. ഇന്ത്യയുടെ മികച്ച ഭാവിയും നമ്മുടെ മുന്നിലുണ്ടെന്നും അദാനി ചൂണ്ടിക്കാട്ടി.
ആദ്യ 100 മില്യൺ ടൺ ചരക്ക് നീക്കം എന്ന ലക്ഷ്യത്തിലെത്താൻ 16 വർഷം എടുത്തപ്പോൾ, അതിനുശേഷമുള്ള ഓരോ 100 മില്യൺ ടൺ ചരക്കുനീക്കവും അതിനേക്കാൾ വേഗത്തിൽ പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പിനായി. 2030ഓടെ 100 കോടി ടൺ ചരക്ക് കൈകാര്യം ചെയ്യുകയാണ് ലക്ഷ്യം
പഠിക്കാം & സമ്പാദിക്കാം
Home
