image

22 Oct 2025 10:12 AM IST

Trade

ദീപാവലി; റെക്കോഡ് വിൽപ്പന

MyFin Desk

ദീപാവലി;  റെക്കോഡ് വിൽപ്പന
X

Summary

ദീപാവലിയോടനുബന്ധിച്ചുള്ള ഉത്സവ സീസണിൽ റെക്കോഡ് വിൽപ്പന


ദീപാവലിയോടനുബന്ധിച്ച് രാജ്യത്ത് റെക്കോഡ് വിൽപ്പന. വിവിധ വിഭാഗങ്ങളിലായി സാധനങ്ങളുടെ വിൽപ്പന അഞ്ചു ലക്ഷം കോടി രൂപയിലെത്തി. സേവന മേഖലയിൽ നിന്നുള്ള 65,000 കോടി രൂപയുടെ വിൽപ്പനക്ക് പുറമെയാണിത്. കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സാണ് കണക്കുകൾ പുറത്ത് വിട്ടത്. കഴിഞ്ഞ വർഷം 4.25 ലക്ഷം കോടി രൂപയുടേതായിരുന്നു ദീപാവലി വിൽപ്പന.

ജിഎസ്ടി നിരക്ക് പരിഷ്കരിച്ച സർക്കാർ തീരുമാനം ആളുകളുടെ ഉപഭോഗം വർധിപ്പിച്ചു എന്നാണ് സൂചന. സ്വദേശി ദീപാവലി എന്ന ക്യാംപെയ്നും നേട്ടമായി. കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിൻ്റെ ഗവേഷണ വിഭാഗം നടത്തിയ സർവേയിൽ ജിഎസ്ടി നിരക്കിളവ് ഉപഭോഗം വർധിപ്പിച്ചതായി വലിയൊരു വിഭാഗം ചൂണ്ടിക്കാട്ടി. പ്രധാന നഗരങ്ങളിലെ അറുപതോളം വിതരണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് സർവേ സംഘടിപ്പിച്ചത്.

പാദരക്ഷകൾ, തുണിത്തരങ്ങൾ, നിത്യോപയോഗ വസ്തുകൾ എന്നിവ വിൽക്കുന്ന 72 ശതമാനം വ്യാപാരികളും ജിഎസ്ടി പരിഷ്കരണം നേട്ടമായതായി അറിയിച്ചതായാണ് റിപ്പോർട്ട്. പലവ്യഞ്ജനങ്ങൾ, എഫ്എംസിജി മേഖലയിലാണ് കൂടുതൽ വിൽപ്പന ഉയർന്നത്. 12 ശതമാനമാണ് വിൽപ്പന വർധന. സ്വർണം, ആഭരണങ്ങൾ എന്നീ വിഭാഗങ്ങളായി 10 ശതമാനം വിൽപ്പന വളർച്ചയും ഇലക്ട്രോണിക്സ് ഉൽപ്പന്ന വിഭാഗത്തിൽ എട്ടു ശതമാനം വളർച്ചയുമുണ്ടെന്നാണ് സൂചന.