image

31 Dec 2025 1:32 PM IST

Trade

Largest Silver Producer in India : ഇന്ത്യയുടെ സിൽവർ സിൽക്ക് റൂട്ട്; ഈ കമ്പനി വെള്ളി എത്തിക്കുന്നത് നാൽപ്പതിലധികം രാജ്യങ്ങളിൽ

MyFin Desk

can silver be considered a good investment
X

Summary

ഇന്ത്യയിൽ നിന്ന് 40 ലധികം രാജ്യങ്ങളിൽ വെള്ളി എത്തിക്കുന്ന കമ്പനിയാണ്. ഇന്ത്യയുടെ സിൽവർ സിൽക്ക് റൂട്ടായി ഹിന്ദുസ്ഥാൻ സിങ്ക്


ഇന്ത്യയിൽ നിന്ന് 40ലധികം രാജ്യങ്ങളിലേക്ക് വെള്ളി എത്തിക്കുന്ന കമ്പനിയാണ്.ലോകത്തിലെ തന്നെ ഏറ്റവും മികച്ച വെള്ളി ഉത്പാദക കമ്പനികളുടെ പട്ടികയിൽ ഈ കമ്പനിയുമുണ്ട്. കമ്പനി ഏതാണ് എന്നല്ലേ? ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് സിൽവർ നിർമ്മാതാക്കൾ കൂടെയാണ് ഇപ്പോൾ കമ്പനി. രാജസ്ഥാനിലെ സിന്ദേസർ ഖുർദ് ഖനിയിൽ നിന്നാണ് കമ്പനി വെള്ളി ഉത്പാദിപ്പിക്കുന്ന അയിര് ഖനനം ചെയ്യുന്നത്. ആഗോളതലത്തിൽ വെള്ളി ഉത്പാദിപ്പിക്കുന്ന വലിയ അഞ്ച് ഖനികളിൽ ഒന്നാണിത്.

വെള്ളി വില റെക്കോഡ് തൊട്ടപ്പോൾ ഹന്ദുസ്ഥാൻ സിങ്ക് ഓഹരികളും മുന്നേറിയിരുന്നു. എന്നാൽ വെള്ളി വില ഇടിഞ്ഞപ്പോൾ ഓഹരികളിലും ഇടിവ് പ്രകടമായി. ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് 40 ലധികം രാജ്യങ്ങളിലേക്ക് വെള്ളി വിതരണം ചെയ്യുന്നുണ്ട്. രാജ്യത്തെ സിങ്ക് വിപണിയുടെ ഏകദേശം 77 ശതമാനം വിപണി വിഹിതവും കമ്പനിക്കാണ്.

ഉയർന്ന വിപണി മൂല്യം

വെള്ളി വിലയിലുണ്ടായ ഇടിവ് ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ ഓഹരികളെയും ബാധിച്ചു. ബുധനാഴ്ച വ്യാപാരത്തിനിടയിൽ ഓഹരി വില 2 ശതമാനത്തിലധികം ഇടിഞ്ഞു. വെള്ളി റെക്കോർഡ് റാലി നടത്തിയപ്പോൾ നിക്ഷേപകർ ലാഭം ബുക്ക് ചെയ്തിരുന്നു. ഓഹരി വില 656.35 രൂപ എന്ന ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന്, ഏകദേശം 7 ശതമാനം ഇടിഞ്ഞു. നിലവിൽ ശരാശരി 30 ദിവസത്തെ വ്യാപാര അളവിന്റെ 1 മടങ്ങ് വ്യാപാരം നടത്തുന്നു. നിഫ്റ്റിയുടെ 10 ശതമാനം മുന്നേറ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം ഓഹരി വില 37 ശതമാനം ഉയർന്നു. ഹിന്ദുസ്ഥാൻ സിങ്കിന്റെ മൊത്തം വിപണി മൂലം ഏകദേശം 2.58 ലക്ഷം കോടി രൂപയാണ്.