16 Jan 2026 4:13 PM IST
Summary
ഇന്ത്യ- അമേരിക്ക വ്യാപാര കരാർ ഉടൻ യാഥാർഥ്യമായേക്കും. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിൽ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാർ.
ഇന്ത്യ യുഎസ് വ്യാപാര കരാർ ഉടൻ യാഥാർഥ്യമായേക്കും.ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ലക്ഷ്യസ്ഥാനത്തിന് തൊട്ടടുത്ത്. ചര്‍ച്ചകള്‍ തടസ്സപ്പെട്ടിട്ടില്ലെന്നും ഇരുരാജ്യങ്ങളിലെയും ഉന്നതതല സംഘങ്ങള്‍ ഇപ്പോഴും 'വെര്‍ച്വലായി' ചര്‍ച്ചകള്‍ തുടരുകയാണെന്നും രാജേഷ് അഗര്‍വാള്‍. ഒരു നിശ്ചിത ഡെഡ്ലൈന്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇരുപക്ഷവും തയ്യാറാകുന്നതിന് അനുസരിച്ച് കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തല്‍.മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇത്തരമൊരു പ്രസ്താവന വരുന്നത്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും തമ്മിലുള്ള ചര്‍ച്ചകള്‍ ഈ വ്യാപാര കരാറിന് കൂടുതല്‍ കരുത്ത് പകരുന്നു. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്കൊപ്പം തന്നെ യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറും അവസാന ഘട്ടത്തിലാണ്.
റിപ്പബ്ലിക് ദിനം; അതിഥികളായി യൂറോപ്യൻ നേതാക്കൾ
ആകെ 24 അധ്യായങ്ങളില്‍ 20 എണ്ണവും പൂര്‍ത്തിയായിക്കഴിഞ്ഞു. ജനുവരി 26-ന് റിപ്പബ്ലിക് ദിന അതിഥികളായി യൂറോപ്യന്‍ നേതാക്കള്‍ എത്തുമ്പോള്‍ ഈ ചരിത്ര കരാര്‍ ഒപ്പിടാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യ. കാര്‍ഷിക മേഖലയിലെ തര്‍ക്കവിഷയങ്ങള്‍ കരാറിന് പുറത്ത് നിര്‍ത്തിയത് ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ സഹായിച്ചു. അതേസമയം, അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം ഉയര്‍ന്ന നികുതിക്കിടയിലും ഇന്ത്യന്‍ കയറ്റുമതി രംഗം കരുത്തുറ്റതായി തുടരുന്നത് ആഗോള വിപണിയെ അമ്പരപ്പിക്കുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
