11 April 2026 2:40 PM IST
Summary
യുദ്ധ സാഹചര്യത്തിൽ രാജ്യത്തെ എൽപിജി ഉപയോഗം കുത്തനെ ഇടിഞ്ഞപ്പോൾ പെട്രോൾ, ഡീസൽ ഉപയോഗത്തിൽ വർധന
പശ്ചിമേഷ്യൻ സംഘർഷം. രാജ്യത്തെ എൽപിജി ഉപയോഗം 21 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ. എൽപിജി ഉപഭോഗം 23 ലക്ഷം ടണ്ണായി കുറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇന്ധന വിതരണം പരിമിതപ്പെടുത്തിയതും റെസ്റ്ററൻ്റുകളിൽ ഉൾപ്പെടെ ഉപഭോഗം കുറഞ്ഞതും ഇതിന് കാരണമായി. ലോകത്തിലെ മൂന്നാമത്തെ വലിയ എൽപിജി ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ.
അതേസമയം, ഡീസലിന്റെയും പെട്രോളിന്റെയും ഉപഭോഗം കഴിഞ്ഞ മാസം റെക്കോർഡ് ഉയരത്തിലെത്തി. പശ്ചിമേഷ്യൻ സംഘർഷം മൂലം പെട്രോൾ ഡീസൽ ലഭ്യത കുറഞ്ഞേക്കാമെന്ന തോന്നലിൽ റീട്ടെയ്ൽ ഉപഭോക്താക്കൾ പെട്രോൾ പമ്പുകളിൽ തിങ്ങിനിറഞ്ഞ് ഇന്ധനം വാങ്ങിയതാണ് കാരണം.
ഇറക്കുമതിയുടെ 90 ശതമാനവും ഹോർമുസ് വഴി
2026 മാർച്ചിൽ എൽപിജിയുടെ പ്രതിമാസ ഉപഭോഗം റെക്കോർഡ് താഴ്ന്ന നിലയിലാണ്. ഇതിനുമുമ്പ്, ഏറ്റവും കുറഞ്ഞ ഉപഭോഗം 2024 ജൂണിലാണ് രേഖപ്പെടുത്തിയത്. 2019 സാമ്പത്തിക വർഷത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക ഉപയോഗം രേഖപ്പെടുത്തിയതിന് ശേഷമാണ് എൽപിജി ഉപഭോഗത്തിൽ ഇടിവുണ്ടായത്.
ഇന്ത്യ എൽപിജിയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് രാജ്യത്തേക്ക് എത്തുന്നത്. ഇത് ഇറക്കുമതിയെ ബാധിച്ചു. ഫെബ്രുവരിയിലെ ഏകദേശം 20 ലക്ഷം ടണ്ണിൽ നിന്ന് കഴിഞ്ഞ മാസം ഏകദേശം 11ലക്ഷം ടണ്ണായി ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
