image

28 April 2026 11:13 AM IST

Trade

അദാനിയും അംബാനിയും തമ്മിൽ തക‍ർപ്പൻ മത്സരം; ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ സെൻ്ററുമായി അംബാനി

MyFin Point

അദാനിയും അംബാനിയും തമ്മിൽ തക‍ർപ്പൻ മത്സരം; ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ സെൻ്ററുമായി അംബാനി
X

Summary

ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ സെൻ്റർ ഹബ്ബാകാൻ ഒരുങ്ങി വിശാഖപട്ടണം. റിലയൻസിൻ്റെ വമ്പൻ പ്രോജക്റ്റ് രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാകും. വരുന്നത് ഏറ്റവും വലിയ ഡാറ്റ സെൻ്റർ ക്ലസ്റ്റർ


ആന്ധ്രയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ക്ലസ്റ്ററുമായി അംബാനി. വിശാഖപട്ടണത്തെ പദ്ധതിക്കായി റിലയൻസ് ഏകദേശം രണ്ടു ലക്ഷം കോടി രൂപ നിക്ഷേപിച്ചേക്കും. മൊത്തം 935 ഏക്കർ ഭൂമി ഏറ്റെടുക്കും. ആദ്യ ഘട്ടത്തിൽ 300 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. രണ്ടാം ഘട്ടത്തിൽ 635 ഏക്കറാണ് ഏറ്റെടുക്കുക. ഗൂഗിൾ, സിഫൈ, ഡിജിറ്റൽ കണക്ഷൻ, അനന്ത് രാജ് ക്ലൗഡ് എന്നിവയുൾപ്പെടെ നിരവധി ഡാറ്റാ സെന്റർ നിക്ഷേപങ്ങൾ വിശാഖപട്ടണത്തേക്ക് എത്തുന്നു എന്നതും ശ്രദ്ധേയമാണ്.

ഒരുങ്ങുന്നത് ഏറ്റവും വലിയ ഡാറ്റ സെൻ്റർ ക്ലസ്റ്റർ

1.5 ജിഗാവാട്ട് ഡാറ്റാ സെന്റർ ക്ലസ്റ്ററും ക്യാപ്റ്റീവ് സോളാർ ബാറ്ററി സ്റ്റോറേജ് സംവിധാനവുമാണ് നിർമ്മിക്കുന്നത്. 15 ബില്യൺ ഡോളർ നിക്ഷേപം ഉൾപ്പെടുന്ന അതേ മേഖലയിലെ ഗൂഗിളിന്റെ 1-ജിഗാവാട്ട് പദ്ധതിയെ മറികടക്കുന്ന ഈ പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ക്ലസ്റ്ററായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. വിശാഖപട്ടണത്തിന്റെ പുതിയ വിമാനത്താവളമായ ഭോഗപുരത്തിന് സമീപം മൂന്ന് ഘട്ടങ്ങളിലായാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്റർ ക്ലസ്റ്റർ വികസിപ്പിക്കാൻ റിലയൻസ് പദ്ധതിയിടുന്നത്.

ഡാറ്റാ സെന്റർ ക്ലസ്റ്ററിനായി റിലയൻസ് 935 ഏക്കർ , കൂടാതെ കേബിൾ ലാൻഡിംഗ് സ്റ്റേഷനായി 1 ഏക്കറും ഡീസലൈനേഷൻ പ്ലാന്റിനായി 80 ഏക്കറും റിലയൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2028 ഒക്ടോബറോടെ ഒന്നാം ഘട്ടത്തിൻ്റെ വാണിജ്യ ഉൽപ്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വൻതുക നിക്ഷേപിച്ച് അദാനിയും

ഇന്ത്യയിൽ ഡാറ്റ സെൻ്റർ വികസനത്തിനായി വലിയ തുകയാണ് അദാനിയും നിക്ഷേപിക്കുന്നത്. അടുത്ത 10 വർഷത്തിനുള്ളിൽ 10000 കോടി രൂപയാണ് നിക്ഷേപം. എഡ്ജ്കോണെക്സുമായി ചേർന്ന് സംയുക്ത സംരംഭമായ അദാനികോണെക്സിൻ്റെ കീഴിലാണ് പ്രവർത്തനങ്ങൾ. ഇന്ത്യയിലുടനീളം ഇതിനായി ഡാറ്റാ സെന്ററുകളുടെ ശൃംഖല വികസിപ്പിക്കുകയാണ് കമ്പനി. ചെന്നൈ, നവി മുംബൈ, നോയിഡ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലും വിശാഖപട്ടണത്തും ഗൂഗിളുമായി ചേർന്ന് 1-ജിഗാവാട്ട് എഐ ഡാറ്റാ സെന്റർ കാമ്പസുൾപ്പെടെ വികസിപ്പിക്കുന്നതാണ് കമ്പനി.