23 Jan 2026 11:13 AM IST
Summary
രൂപ അധികം വൈകാതെ ഡോളറിനെതിരെ തകർന്ന് തരിപ്പണമാകുമോ? 92 എന്ന നിലവാരം തൊട്ടേക്കാമെന്ന് വിദഗ്ധർ.
രൂപയുടെ മൂല്യം ഡോളറിനെതിരെ കുത്തനെ ഇടിയുമോ? വ്യാഴാഴ്ച ആദ്യമായി 91 .7 എന്ന നിലവാരത്തിലേക്ക് ഇടിഞ്ഞിരുന്നു. വെള്ളിയാഴ്ച 91 .99 എന്ന ഏറ്റവും ഉയർന്ന നിലയിലേക്ക് വിനിമയ നിരക്ക് ഉയർന്നിരുന്നു. അധികം വൈകാതെ 92 എന്ന നിലവാരത്തിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകൾ.
വിപണി ഇപ്പോള്‍ ഉറ്റുനോക്കുന്നത് 92 എന്ന സൈക്കോളജിക്കല്‍ ലെവലാണെന്ന് വിപണി വിദഗ്ധര്‍. രൂപയുടെ ഈ ഇടിവ് വെറുമൊരു ആഗോള പ്രതിഭാസമല്ല. ഇതിന് പിന്നില്‍ കൃത്യമായ ആഭ്യന്തര കാരണങ്ങളുമുണ്ടെന്ന് സൂചിപ്പിക്കുന്നത് ബാര്‍ക്ലേസിലെ ഏഷ്യന്‍ ഫോറെക്‌സ് സ്ട്രാറ്റജി ഹെഡ് മിതുല്‍ കൊട്ടേച്ചയാണ്.
ഡോളറിന് അനുകൂലമാകുന്ന പൊസിഷനുകൾ
പ്രധാന കാരണം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതാണ്. ജനുവരിയില്‍ മാത്രം 3.4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് പിന്‍വലിക്കപ്പെട്ടത്. ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളറിനായി പെട്ടെന്നുണ്ടായ വര്‍ദ്ധിച്ച ഡിമാന്‍ഡ് രൂപയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. കൂടാതെ കമ്മോഡിറ്റി ട്രേഡിംഗ് അഡൈ്വസര്‍മാര്‍ ഡോളറിന് അനുകൂലമായി എടുത്ത വലിയ പൊസിഷനുകള്‍ ഈ തകര്‍ച്ചയുടെ ആക്കം കൂട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ കടമ്പ കടന്നാല്‍ രൂപയുടെ മൂല്യം കൂടുതൽ താഴേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇതൊരു സാമ്പത്തിക പ്രതിസന്ധിയല്ലെന്നാണ് ബാര്‍ക്ലേസ് പറയുന്നത്. ഇന്ത്യയുടെ ബാലന്‍സ് ഓഫ് പെയ്മെന്റ് നിലവില്‍ ഭദ്രമാണ്.രൂപയുടെ മൂല്യം വല്ലാതെ ഇടിയാതിരിക്കാന്‍ റിസര്‍വ് ബാങ്കിന്റെ കൈവശം ശക്തമായ ആയുധങ്ങളുണ്ട്.
ഫോറെക്‌സ് റിസര്‍വ് ഉപയോഗിച്ചുള്ള നേരിട്ടുള്ള ഇടപെടല്‍, ഇസിബി ലിമിറ്റുകള്‍ വര്‍ദ്ധിപ്പിക്കുക, വിപണിയിലെ ലിക്വിഡിറ്റി നിയന്ത്രിക്കുക എന്നിവയിലൂടെ ആര്‍.ബി.ഐ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്.ദാവോസിലെ ട്രംപിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ ആഗോള വിപണിയിലെ അനിശ്ചിതത്വം കുറച്ചിരിക്കുന്നത് രൂപയ്ക്ക് ചെറിയൊരു ആശ്വാസം നല്‍കിയേക്കാമെന്നും അവര്‍ വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
