image

11 Oct 2025 12:48 PM IST

Trade

തീരുവ യുദ്ധം തിരിച്ചുവരുമോ; എന്തിനൊക്കെ വില കൂടും?

MyFin Desk

തീരുവ യുദ്ധം തിരിച്ചുവരുമോ; എന്തിനൊക്കെ വില കൂടും?
X

Summary

ട്രംപിൻ്റെ അടിയ്ക്ക് ചൈന എങ്ങനെ മറുപടി നൽകും?


വീണ്ടുമൊരു താരിഫ് യുദ്ധത്തിന് തിരി കൊളുത്തിയിരിക്കുകയാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചൈന ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 100 ശതമാനമാണ് തീരുവ ചുമത്തിയത്. നവംബർ ഒന്നു മുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും എന്നാണ് പ്രഖ്യാപനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് യുഎസിൻ്റെ പുതിയ പ്രകോപനപരമായ തീരുമാനം.

എന്തിനൊക്കെ വില കൂടും?

100 ശതമാനം അധിക തീരുവ കൂടെ നൽകേണ്ടി വരുന്നതോടെ ചൈനീസ്ഇറക്കുമതിയ്ക്കുള്ള താരിഫ് നിരക്ക് ഏകദേശം 130 ശതമാനം ആയി ഉയരും. അമേരിക്കയും ചൈനയും തമ്മിലുള്ള പുതിയ വ്യാപാര യുദ്ധം ഇലക്ട്രിക് വാഹനങ്ങൾ , കാറ്റാടി യന്ത്രങ്ങൾ, സെമികണ്ടക്ടർ ഭാഗങ്ങൾ എന്നിവയുടെ വില ഉയരാൻ കാരണണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ പുതിയ തലത്തിലേക്ക് മാറാനും ഇത് കാരണമാകും. നിലവിലുള്ള താരിഫുകൾക്ക് പുറമേയാണ് അധിക തീരുവ വരുന്നത്.

അപൂർവ ധാതുക്കളുടെ യുഎസ് ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ചൈനയുടെ നയത്തിനുള്ള മറുപടിയായാണ് ട്രംപിൻ്റെ അധിക തീരുവ വർധന.യുഎസ് വ്യവസായങ്ങൾക്ക് അപൂർവ ധാതുക്കൾ കൂടിയേ തീരു എന്നതിനാൽ, വാഷിംഗ്ടണിന് ഉടൻ തന്നെ ബീജിംഗുമായി പുതിയ കരാർ ഒപ്പിടേണ്ടി വരും.