4 July 2023 3:00 PM IST
Summary
- സിബിഎല്ലടക്കമുള്ള ചുണ്ടന്‍ വള്ളമത്സരങ്ങളുടെ സീസണും ആരംഭിച്ചു
കേരളത്തിന്റെ ചുണ്ടന്‍ വള്ളങ്ങള്‍ വീണ്ടും ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. വിംബില്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രചാരണാര്‍ത്ഥമാണ് ഇത്തവണ ടൂര്‍ണമെന്റിന്റെ ഡിജിറ്റല്‍ മാഡിയ അക്കൗണ്ടുകളില്‍ ചുണ്ടന്‍ വള്ളങ്ങള്‍ തുഴയുന്ന ഗ്രാഫിക് ചിത്രം പങ്കു വച്ചിരിക്കുന്നത്. കേരള ടൂറിസം പേജും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. കേരളവും ലണ്ടനും കൈ കൊടുക്കുന്നതിന്റെ ഇമോജിയും ഒപ്പം റെഡി ഫോര്‍ ദി ആനുവല്‍ ബോട്ട് റേസ്! ഹു വില്‍ ബി ലിഫ്റ്റിംഗ് ദി 2023 വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പ് എന്നതുമാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന വിവരണം
നമ്മുടെ ചുണ്ടന്‍ വള്ളങ്ങള്‍ വിംബിള്‍ഡണ്‍ ടൂണ്‍ണമെന്റ് പ്രചാരണത്തില്‍ ഇടംപിടിച്ചത് ആവേശകരമായ കാര്യമാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ആലപ്പുഴയുടെ കായല്‍ പശ്ചാലത്തില്‍ മുന്‍പ് ചെല്‍സിയ ഫുട്‌ബോള്‍ ക്ലബും വിര്‍ച്വല്‍ ടൂര്‍ നടത്തിയിട്ടുണ്ട്. അന്ന് മുഹമ്മദ് റിയാസ് ടീം അംഗങ്ങളെ കേരത്തിലേക്ക് ക്ഷണിച്ചിരുന്നു.
കേരളത്തിലെ ചുണ്ടന്‍ വള്ളങ്ങളുടെ ചാമ്പ്യന്‍സ് ബോട്ട് ലീഗായ സിബിഎല്ലിന് അന്താരാഷ്ട്ര പ്രശസ്തിയാണ് ഇതോടെ കൈവന്നിരിക്കുന്നത്. വിംബിള്‍ഡണ്‍ ആരംഭിച്ച തിങ്കളാഴ്ച തന്നെയാണ് ചമ്പക്കുളം മൂലം വള്ളം കളിയോടെ ഈ വര്‍ഷത്തെ സിബിഎല്ലടക്കമുള്ള ചുണ്ടന്‍ വള്ളമത്സരങ്ങളുടെ സീസണും ആരംഭിച്ചത്. ടെന്നിസിന്റെ ചരിത്രത്തിലെ പ്രധാന നാല് ടൂര്‍ണമെന്റുകളിലൊന്നാണ് വിംബിള്‍ഡണ്‍ ടെന്നിസ്.
അതേസമയം സംസ്ഥാനത്ത് വള്ളംകളി സീസണിന് തുടക്കമിട്ടുള്ള ചമ്പക്കുളം മൂലം ജലോത്സവത്തില്‍ നടുഭാഗം ചുണ്ടന്‍ ജേതാക്കളായി. രാജപ്രമുഖന്‍ ട്രോഫിയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ചെറുതനയെയും ആയാപറമ്പ് വലിയന്‍ദിവാന്‍ജിയെയാണ് പരാജയപ്പെടുത്തിയത്. രണ്ട് വള്ളപ്പാടിനാണ് നടുഭാഗം വിജയിച്ചത്.
നേരത്തെ വനിതകളുടെ കളിവള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു. വള്ളത്തിലുണ്ടായിരുന്നവരെ ചമ്പക്കളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. വള്ളത്തിലുണ്ടായിരുന്ന 26 പേരും സുരക്ഷിതരാണ്.womensfriendlytour
പഠിക്കാം & സമ്പാദിക്കാം
Home
