image

20 Oct 2025 6:40 PM IST

News

കാനഡയില്‍ പ്രവേശിച്ചാല്‍ നെതന്യാഹുവിനെ അറസ്റ്റുചെയ്യുമെന്ന് മാര്‍ക്ക് കാര്‍ണി

MyFin Desk

കാനഡയില്‍ പ്രവേശിച്ചാല്‍ നെതന്യാഹുവിനെ  അറസ്റ്റുചെയ്യുമെന്ന് മാര്‍ക്ക് കാര്‍ണി
X

Summary

കാര്‍ണിയുടെ പരാമര്‍ശങ്ങള്‍ ആഗോളതലത്തില്‍ നിരവധി പ്രതികരണങ്ങള്‍ക്ക് കാരണമായി


ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കാനഡയില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ബ്ലൂംബെര്‍ഗിന്റെ ദി മിഷാല്‍ ഹുസൈന്‍ ഷോയില്‍ മിഷാല്‍ ഹുസൈനുമായുള്ള സംഭാഷത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2024 നവംബര്‍ 21 നാണ്, ഇസ്രായേല്‍ നേതാക്കളായ ബെഞ്ചമിന്‍ നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ഇരുവരും ഉത്തരവാദികളാണെന്ന് വാറണ്ടുകള്‍ ആരോപിക്കുന്നു. പാശ്ചാത്യ പിന്തുണയുള്ള ഒരു ജനാധിപത്യ രാജ്യത്തിന്റെ നേതാവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് ഇതാദ്യമായതിനാല്‍ കോടതിയുടെ തീരുമാനം അതീവ പ്രാധാന്യമര്‍ഹിക്കുന്നു.

ഐസിസിയിലെ അംഗരാജ്യമെന്ന നിലയില്‍, കോടതിയുടെ തീരുമാനങ്ങളുമായി സഹകരിക്കാന്‍ കാനഡ നിയമപരമായി ബാധ്യസ്ഥമാണ്. ഐസിസി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുകള്‍ നടപ്പിലാക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

പ്രധാനമന്ത്രി കാര്‍ണിയുടെ പരാമര്‍ശങ്ങള്‍ ആഗോളതലത്തില്‍ നിരവധി പ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ചില രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും കാനഡ അന്താരാഷ്ട്ര നിയമങ്ങളോടുള്ള അനുസരണത്തെ പ്രശംസിച്ചു. എന്നിരുന്നാലും, അത്തരം നടപടികള്‍ നയതന്ത്ര ബന്ധങ്ങളെ വഷളാക്കുകയും സുരക്ഷാ സഹകരണത്തെ ബാധിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചു. കാര്‍ണിയുടെ പ്രസ്താവന നിയമപരമായി അടിസ്ഥാനരഹിതമാണെന്നും കാനഡ-ഇസ്രയേല്‍ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുമെന്നും വാദിച്ചുകൊണ്ട് അബ്രഹാം ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടണ്ട്.