image

18 Sep 2023 7:28 AM GMT

News

ഭവനപ്രതിസന്ധി: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

MyFin Desk

housing crisis indian student protests in canada
X

Summary

  • വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെതുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട് കോളജ് അധികൃതര്‍
  • വിദ്യാര്‍ത്ഥികള്‍ താമസിച്ചത് ഗ്രൗണ്ടിന് സമീപത്തെ ടെന്റില്‍


കാനഡയില്‍ ഭവന പ്രതിസന്ധി നേരിടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനുമുന്നില്‍ സഹായ വാഗ്ദാനവുമായി സര്‍ക്കാര്‍. ഒന്റാറിയോയിലെ നോര്‍ത്ത് ബേയിലുള്ള കാനഡോര്‍ കോളേജ് കാമ്പസിലാണ് പണപ്പെരുപ്പത്തിനെതിരെയും വീടുകളുടെ ലഭ്യതക്കുറവിനേയുംച്ചൊല്ലി പ്രതിഷേധം ഉയർന്നത്.

പ്രതിഷേധത്തുടർന്ന് മൂന്നു ദിവസത്തിന് ശേഷം കോളേജ് അഡ്മിനിസ്‌ട്രേഷനും വിദ്യാര്‍ത്ഥികളും കരാറിലെത്തുകയായിരുന്നു. ചെലവുകുറഞ്ഞ വീടുകള്‍ക്കുള്ള അവരുടെ അഭ്യര്‍ത്ഥനകള്‍ കണക്കിലെടുക്കാമെന്ന് കോളജ് അധികൃതര്‍ ഉറപ്പു നല്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

കാനഡയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ കോളേജ് ഗ്രൗണ്ടിന് സമീപത്തെ ടെന്റിലാണ് താമസിച്ചിരുന്നത്. സെപ്റ്റംബറില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ 3,500 വിദേശ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ എത്തി. ഉയര്‍ന്ന വാടകയും നോര്‍ത്ത് ബേയുടെ ചെറിയ വലിപ്പവും കാരണം വിദ്യാര്‍ത്ഥികള്‍ക്ക് മിതമായ നിരക്കില്‍ താമസസ്ഥലം കണ്ടെത്തുക ബുദ്ധിമുട്ടായിത്തീർന്നു. ഇതേത്തുടർന്നാണ് പ്രതിഷേധമുയർന്നത്.

കാനഡയില്‍ പ്രതിഷേധിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മോണ്‍ട്രിയോള്‍ യൂത്ത് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ പിന്തുണയ്ക്കുകയും സാഹചര്യത്തെ 'ഭവന പ്രതിസന്ധി' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

''ഈ ആഴ്ച കൊമേഴ്സ് കോര്‍ട്ട് കാമ്പസില്‍ നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികളെയും നിലവില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ അടുത്ത ആഴ്ച കൂടുതല്‍ അപ്ഡേറ്റുകള്‍ നല്‍കും,' എന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിതമായ നിരക്കില്‍ താമസ സൗകര്യം ഒരുക്കുമെന്നും വിദ്യാര്‍ത്ഥികള്‍ മറ്റെവിടെയെങ്കിലും മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മുഴുവന്‍ ഫീസും തിരികെ നല്‍കുമെന്നും മോണ്‍ട്രിയോള്‍ യൂത്ത് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

പ്രതിഷേധത്തെത്തുടര്‍ന്ന്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുമായി പൊരുതുന്ന വിദ്യാര്‍ത്ഥികളെ ആശ്വസിപ്പിച്ചു.

അതേസമയം സിഖ് വിദ്യാര്‍ത്ഥികള്‍ക്കുനേരെ കാനഡയില്‍ തുടര്‍ച്ചയായി ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സെപ്റ്റംബര്‍ 11നും ഇത്തരം ആക്രമണം നടന്നിരുന്നു.