image

16 April 2025 2:40 PM IST

News

അത്യാധുനിക കാന്‍സര്‍ ചികിത്സാ സൗകര്യം തൊടുപുഴയില്‍

MyFin Desk

അത്യാധുനിക കാന്‍സര്‍ ചികിത്സാ   സൗകര്യം തൊടുപുഴയില്‍
X

തൊടുപുഴയിലെ സ്മിത മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ച കാര്‍ ടി-സെല്‍ തെറാപ്പിയുടെയും ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റിന്റെയും സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ് ഉദ്ഘാടനം ഇടുക്കി ജില്ല കളക്ടര്‍ വി. വിഘ്‌നേശ്വരി നിര്‍വഹിക്കുന്നു

Summary

സ്മിതാ മെമ്മോറിയലില്‍ ആശുപത്രിയില്‍ കാര്‍ ടി-സെല്‍, ബിഎംടി സെന്റര്‍


ദക്ഷിണേന്ത്യയിലെ ആദ്യത്തെ കാര്‍ ടി-സെല്‍ തെറാപ്പിയുടെയും ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റിന്റെയും സെന്റര്‍ ഓഫ് എക്‌സലന്‍സ് തൊടുപുഴയില്‍ ആരംഭിച്ചു. പ്രമുഖ കാന്‍സര്‍ റിസര്‍ച്ച് സ്ഥാപനമായ മുംബെയിലെ സണ്‍ ആക്ട് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ തൊടുപുഴയിലെ സ്മിത മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം ഇടുക്കി ജില്ല കളക്ടര്‍ വി. വിഘ്‌നേശ്വരി നിര്‍വഹിച്ചു.

ടി - സെല്‍ റിസപ്റ്റര്‍ തെറാപി, ട്യൂമര്‍ ഇന്‍ഫില്‍ട്രേറ്റിംഗ്, ലിംഫോ സൈറ്റ്, ഗാമ ഡെല്‍റ്റ ടി സെല്‍ പ്ലാറ്റ്‌ഫോം, ജീന്‍ തെറാപ്പി, ഡെഡിക്കേറ്റഡ് പീഡിയാട്രിക് ഓങ്കോളജി പ്രോഗ്രാം തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകും. ഏറ്റവും കുറഞ്ഞ ചിലവില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ കാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്നു എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

സണ്‍ ആക്ട് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്ത്യയിലെ അഞ്ചാമത് സെന്ററാണ് തൊടുപുഴയിലേത്. സ്മിത ആശുപത്രി ചെയര്‍മാന്‍മാരായ ഡോ. സുരേഷ് എച്ച്. അദ്വാനി, ഗീത സുരേഷ് അദ്വാനി, സണ്‍ ആക്ട് സ്ഥാപകന്‍ ഡോ. വിജയ് പാട്ടില്‍, സഹ സ്ഥാപകന്‍ ഡോ. അഷയ് കാര്‍പെ, സി ഇ ഒ കുശാഗ്ര ശര്‍മ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.