image

1 May 2023 10:40 AM IST

News

സുരക്ഷാ ആശങ്ക; 14 മെസെജിംഗ് ആപ്പുകള്‍ക്ക് പൂട്ട്

MyFin Desk

locked messaging app
X

Summary

  • ആശയവിനിമയത്തിന് ഭീകരര്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍
  • ആപ്പുകളുടെ പേരുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടില്ല


സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 14 മൊബൈൽ മെസഞ്ചർ ആപ്പുകൾ കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തു. പാക്കിസ്ഥാനിൽ നിന്നുള്ള സന്ദേശങ്ങൾ സ്വീകരിക്കുന്നതിനും ചില സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമായി ഭീകരർ ഈ മൊബൈൽ മെസഞ്ചർ ആപ്പുകൾ ഉപയോഗിച്ചതായാണ് സംശയിക്കപ്പെടുന്നത്.

ബ്ലോക്ക് ചെയ്‌ത മൊബൈൽ മെസഞ്ചർ ആപ്പുകളുടെ പേരുകൾ കേന്ദ്രം പുറത്തുവിട്ടിട്ടില്ല. എങ്കിലും ക്രിപ്‍വൈസര്‍, എനിഗ്മ, സെയ്ഫ്സ്വിസ്, വിക്ക്ര്‍മീ, മീഡിയഫയര്‍, ബ്രിയര്‍, ബിചാറ്റ്, നാന്‍ഡ്ബോക്സ്, കോനിയോന്‍, ഐഎംഒ, എലമെന്‍റ്, സെക്കന്‍റ് ലൈന്‍, സന്‍ഗി, തീര്‍മ എന്നിവയുൾപ്പെടെയുള്ള ആപ്പുകളാണ് നിരോധിച്ചിട്ടുള്ളതെന്ന് വിവിധ സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോ‍‍ര്ട്ട് ചെയ്യുന്നു.

കശ്മീരില്‍ വിവിധ ഭീകരവാദ സംഘടനകള്‍ പരസ്പരമുള്ള ആശയവിനിമയത്തിന് ഈ ആപ്പുകള്‍ ഉപയോഗിച്ചെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്.