image

1 April 2024 4:29 PM IST

News

ഫാസ്ടാഗ് ഉപയോഗത്തില്‍ മാറ്റങ്ങള്‍

MyFin Desk

ഫാസ്ടാഗ് ഉപയോഗത്തില്‍ മാറ്റങ്ങള്‍
X

Summary

  • ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒരു ഫാസ് ടാഗ് ഉപയോഗിക്കാന്‍ ഇനി സാധിക്കില്ല
  • നിരവധി ഫാസ്ടാഗുകള്‍ ഒരു വാഹനവുമായി ബന്ധപ്പെടുത്തുന്നതും ഇത് നിരുത്സാഹപ്പെടുത്തും
  • പുതിയ നടപടി വൈകിയത് പേടിഎം പ്രതിസന്ധി കാരണം


'ഒരു വാഹനം, ഒരു ഫാസ്ടാഗ്' മാനദണ്ഡം നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ പ്രാബല്യത്തില്‍ വരുത്തി. ഏപ്രില്‍ ഒന്നിന് മാനദണ്ഡം നിലവില്‍ വന്നു. ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നത് ഇത് നിരുത്സാഹപ്പെടുത്തും. ഒന്നിലധികം ഫാസ്ടാഗുകള്‍ ഒരു വാഹനവുമായി ബന്ധിപ്പിക്കുന്നതിനെയും ഇത് ഒഴിവാക്കുന്നു.

പേടിഎം പേയ്മെന്റ് ബാങ്കില്‍ ആര്‍ബിഐയുടെ റെഗുലേറ്ററി നടപടിക്ക് ശേഷം പേടിഎം ഫാസ്ടാഗ് ഉപയോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കാരണം ഹൈവേ അതോറിറ്റി 'ഒരു വാഹനം, ഒരു ഫാസ്ടാഗ്' മാനദണ്ഡം പാലിക്കുന്നതിനുള്ള സമയപരിധി നീട്ടിയിരുന്നു. ഒരു വാഹനത്തിന് ഒന്നിലധികം ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് അവയെല്ലാം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ടോള്‍ പ്ലാസകളില്‍ തടസ്സമില്ലാത്ത ചലനം നല്‍കുന്നതിനുമായാണ് 'ഒരു വാഹനം, ഒരു ഫാസ്ടാഗ്' സംരംഭം എന്‍എച്ച്എഐ പ്രഖ്യാപിച്ചത്. എന്‍എച്ച്എഐ പ്രവര്‍ത്തിപ്പിക്കുന്ന ഒരു ഇലക്ട്രോണിക് ടോള്‍ ശേഖരണ സംവിധാനമാണ് ഫാസ്ടാഗ്. ഇതിന് ഏകദേശം 98 ശതമാനം ഉപയോഗ നിരക്കും 8 കോടിയിലധികം ഉപയോക്താക്കളുമുണ്ട്. സിസ്റ്റം റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.ഇത് ഫാസ്ടാഗുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രീപെയ്ഡ് അല്ലെങ്കില്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നോ ടോള്‍ ഉടമയ്ക്ക് നേരിട്ടോ ടോള്‍ പേയ്മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നു.

പേടിഎം പേയ്മെന്റ് ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, മാര്‍ച്ച് 15-നകം അക്കൗണ്ടുകള്‍ മറ്റ് ബാങ്കുകളിലേക്ക് മാറ്റാന്‍ ആര്‍ബിഐ ഉപഭോക്താക്കളോട് നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ കാലാവധി പൂര്‍ത്തിയായ ശേഷമാണ് പുതിയ മാനദണ്ഡം നടപ്പില്‍ വരുത്തിയത്.