image

13 Oct 2023 3:29 PM IST

News

കൂടുതൽ വിവോ ജീവനക്കാർ ഇന്ത്യൻ ഏജൻസികളുടെ റഡാറിൽ

MyFin Desk

More Vivo employees on radar of Indian agencies
X

Summary

ചിലര്‍ ജമ്മുകാശ്മീരിലെ ചില 'സെന്‍സിറ്റീവ്' പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു


ചൈനീസ് സാമാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെയും അതിന്റെ ഇന്ത്യയിലെ അനുബന്ധ സ്ഥാപനങ്ങളിലെയും നിരവധി ജീവനക്കാര്‍ വിസ നടപടിക്രമങ്ങളില്‍ ജോലി മറച്ചുവെയ്ക്കുകയും ചിലര്‍ ജമ്മുകാശ്മീരിലെ ചില 'സെന്‍സിറ്റീവ്' പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തതായി ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യ നിർമാർജന ഏജൻസി.

2020 ല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള നിക്ഷേപത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും നൂറ് കണക്കിന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുകയും ചെയ്തിരുന്നു.

ഇതിനെത്തുടര്‍ന്ന് ചൈനയുമായുള്ള പിരുമുറുക്കങ്ങള്‍ വര്‍ധിപ്പിക്കുന്നതിനിടയിലാണ് ഈ പുതിയ വെളിപ്പെടുത്തല്‍.

2022ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോയെക്കുറിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം ഉയര്‍ന്നിരുന്നു. അതിനെത്തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ വിവോ എക്‌സിക്യുട്ടീവ് ഗ്വാങ്വെന്‍ കുവാങ്ങിനെ ഈ ആഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു.

മുപ്പോതളം ചൈനീസ് പൗന്മാര്‍ ബിസിനസ് വിസയില്‍ ഇന്ത്യയിലേക്ക് വരികയും വിവോ ജീവനക്കാരായി ജോലി ചെയ്യുകയും ചെയ്തു. പക്ഷേ അവരുടെ അപേക്ഷാ ഫോമുകളില്‍ വിവോയാണ് അവരുടെ തൊഴിലുടമയാണെന്ന് ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ലെന്ന് ഏജന്‍സി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു.

ജമ്മു കശ്മീരിലെയും ലഡാക്കിലെയും സെന്‍സിറ്റീവ് സ്ഥലങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളം വിവിധ ചൈനീസ് പൗരന്മാര്‍ ഇന്ത്യന്‍ വിസ വ്യവസ്ഥകള്‍ ലംഘിച്ച് യാത്ര ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'വിവോ ഗ്രൂപ്പ് കമ്പനികളിലെ നിരവധി ജീവനക്കാര്‍ ഉചിതമായ വിസകളില്ലാതെ ഇന്ത്യയില്‍ ജോലി ചെയ്തു, വിസ അപേക്ഷകളില്‍ തൊഴിലുടമയെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവയ്ക്കുകയും ചൈനയിലെ ഇന്ത്യന്‍ എംബസിയെയും മിഷനുകളെയും വഞ്ചിക്കുകയും ചെയ്തു. ഇന്ത്യയില്‍ 17% വിപണി വിഹിതമുള്ള വിവോ, എക്‌സിക്യൂട്ടീവിന്റെ അറസ്റ്റ് 'വളരെയധികം ആശങ്കാജനകമാണെന്നും ഏജൻസി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

കേസ് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു . ബീജിംഗിലെ ഇന്ത്യന്‍ എംബസിയും ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയവും ഇത് സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള അതിര്‍ത്തി തര്‍ക്കത്തില്‍, പടിഞ്ഞാറന്‍ ഹിമാലയത്തില്‍ വലിയ ഭൂപ്രദേശങ്ങള്‍ ഇന്ത്യയും ചൈനയും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നു.

അധികാരികളില്‍ നിന്ന് പെര്‍മിറ്റ് ഇല്ലെങ്കില്‍ വിദേശികളെ ലഡാക്കിലും ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങളിലും പ്രവേശിക്കുന്നതില്‍ നിന്നോ താമസിക്കുന്നതില്‍ നിന്നോ ഇന്ത്യ വിലക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തില്‍ വിവോയുമായും അതിന്റെ അസോസിയേറ്റുകളുമായും ബന്ധമുള്ള 48 സൈറ്റുകളില്‍ ഏജന്‍സി കഴിഞ്ഞ വര്‍ഷം റെയ്ഡ് നടത്തിയിരുന്നു. വിവോ ഇന്ത്യയ്ക്ക് പുറത്തുള്ള ചൈനീസ് മാതൃസ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള ചില ട്രേഡിംഗ് കമ്പനികള്‍ക്ക് 1.07 ട്രില്യണ്‍ രൂപ (12.87 ബില്യണ്‍ ഡോളര്‍) അയച്ചതായും കോടതി ഫയലിംഗില്‍ പറയുന്നു.

'2014-15 മുതല്‍ 2019-20 വരെ സ്റ്റാറ്റിയൂട്ടറി ഫയലിംഗുകളില്‍ കമ്പനി ലാഭമൊന്നും കാണിച്ചിട്ടില്ല, ആദായനികുതി അടച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത് നിന്ന് വലിയ തുക തട്ടിയെടുത്തു,' എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമക്കി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 624.7 ബില്യണ്‍ രൂപ (7.5 ബില്യണ്‍ ഡോളര്‍) പ്രധാനമായും ചൈനയിലേക്ക് കമ്പനി അയച്ചതായും ഏജന്‍സി കണക്കാക്കിയിരുന്നു.