image

31 Oct 2025 9:46 PM IST

News

അപൂര്‍വ്വ ധാതുക്കള്‍ ഇന്ത്യക്ക് നല്‍കും, വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമെന്ന് ചൈന

MyFin Desk

അപൂര്‍വ്വ ധാതുക്കള്‍ ഇന്ത്യക്ക് നല്‍കും,  വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമെന്ന് ചൈന
X

Summary

ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ് മേഖലകള്‍ക്ക് ആശ്വാസം


വ്യവസ്ഥകള്‍ക്ക് വിധേയമായി അപൂര്‍വ്വ ധാതുക്കള്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ തയ്യാറായി ചൈന. ലൈസന്‍സ് നല്‍കിയത് 4 കമ്പനികള്‍ക്ക്.ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ് മേഖലകള്‍ക്ക് ആശ്വാസം.

ആറ് മാസത്തെ കയറ്റുമതി നിയന്ത്രണത്തിന് ശേഷമാണ് അപൂര്‍വ്വ ധാതുക്കളുടെ കയറ്റുമതിയില്‍ ചൈനയുടെ ഇളവ് ലഭിക്കുന്നത്. ഹിറ്റാച്ചി, കോണ്ടിനന്റല്‍, ജെ-ഉഷിന്‍, ഡി.ഇ ഡയമണ്ട്സ് തുടങ്ങിയ കമ്പനികള്‍ക്കാണ് ഇറക്കുമതിയ്ക്ക് അനുമതി കിട്ടിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ചൈനയുടെ അപൂര്‍വ എര്‍ത്ത് മാഗ്‌നറ്റുകള്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്, യു.എസിലേക്ക് കയറ്റുമതി ചെയ്യാന്‍ പാടില്ല ഈ രണ്ട് വ്യവസ്ഥകളാണ് ഇന്ത്യ അംഗീകരിച്ചത്. ഇതാണ് ചൈനയുടെ നിയന്ത്രണ ഇളവിന് കാരണമായതും. യുഎസിനെ ലക്ഷ്യമിട്ട് ചൈന ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങള്‍ ആഗോള വിതരണ ശൃംഖലയെ തകര്‍ക്കുകയും ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിര്‍മ്മാണത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.

അതേസമയം, അപൂര്‍വ ധാതുക്കളുടെ കയറ്റുമതിക്ക് അനുമതി തേടിയ 50 ഓളം കമ്പനികളുടെ അപേക്ഷ ഇപ്പോഴും ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇന്ത്യയില്‍നിന്ന് ചൈനയിലേക്ക്വിമാന സര്‍വിസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് ചൈനയുടെ തീരുമാനം. ഇനി യു.എസും ചൈനയും തമ്മിലുള്ള ബന്ധം പൂര്‍ണതോതില്‍ പുനസ്ഥാപിക്കുന്നതോടെ ഇന്ത്യയുടെ പ്രതിസന്ധി അവസാനിക്കുമെന്നാണ് വ്യവസായ മേഖലയിലുള്ളവര്‍ നല്‍കുന്ന സൂചന.