image

18 Aug 2025 5:47 PM IST

News

ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി

MyFin Desk

ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി
X

Summary

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വാങ് യീ സന്ദര്‍ശിക്കും


ദ്വിദിന സന്ദര്‍ശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ഡല്‍ഹിയില്‍. ചൈന- ഇന്ത്യ വ്യാപാരബന്ധം പുനരാരംഭിക്കുന്നതിനായി ചര്‍ച്ച നടക്കുമെന്ന് റിപ്പോര്‍ട്ട്.

അതിര്‍ത്തി തര്‍ക്കത്തിലെ വിഷയങ്ങളാകും പ്രധാന അജണ്ടയെങ്കിലും താരിഫ് ഭീഷണി ഒരുപോലെ നേരിടുന്ന രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് വലിയ രാഷ്ട്രീയ പ്രധാന്യമാണ് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

യുഎസിന്റെ താരിഫ് യുദ്ധത്തെ മറികടക്കാന്‍ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് നേരത്തെ തന്നെ വാങ് യി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ അതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വാങ് യീ സന്ദര്‍ശിക്കും.

അമേരിക്ക ഇന്ത്യക്ക് 50 ശതമാനം അധിക ചുങ്കം ചുമത്തിയ സാഹചര്യവും വ്യാപാര പ്രതിസന്ധികളും വാംഗ് യി പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും. വ്യാപാര മേഖലയില്‍ പുതിയ ബന്ധങ്ങളുടെ സാധ്യതകള്‍ മന്ത്രി സംസാരിക്കും. ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനത്തിന്റെ രൂപരേഖയും ചര്‍ച്ചയാകും.

അതേസമയം, ചൈന- ഇന്ത്യ വ്യാപാരബന്ധം പുനരാരംഭിക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചൈനയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനും ആലോചിക്കുന്നു. കൂടുതല്‍ വിവരങ്ങളുണ്ടെങ്കില്‍ അറിയിക്കുമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.