image

12 March 2024 12:15 PM IST

News

പൗരത്വ നിയമ ഭേദഗതി; പൗരത്വത്തിന് അപേക്ഷിക്കാൻ പോർട്ടൽ സജ്ജം

MyFin Desk

പൗരത്വ നിയമ ഭേദഗതി; പൗരത്വത്തിന് അപേക്ഷിക്കാൻ പോർട്ടൽ സജ്ജം
X

Summary

  • അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധമാണ്
  • വെബ്സൈററിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടക്കണം
  • ഇന്ത്യയിലുള്ളവർ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം


പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി.

indiancitizenshiponline.nic.in വെബ്സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്.

അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധമാണ്.

പൗരത്വം ലഭിക്കാൻ വെബ്സൈററിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടക്കണം.

ഓൺലൈനായി സമർപ്പിച്ച ഇന്ത്യയിലുള്ളവർ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം.

ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോൺസുലർ ജനറലിന് അപേക്ഷ സമർപ്പിക്കണം. ഇവർ നടത്തുന്ന പരിശോധനകൾക്കു ശേഷമാകും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വം നൽകുക.

31,000 പേർക്ക് പൗരത്വം നൽകേണ്ടിവരുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ കണക്ക്.

വ്യക്തിയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടിയെന്ന് പോർട്ടലിൽ വ്യക്തമാക്കുന്നു.