image

18 Jun 2024 10:53 AM GMT

News

ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറിജസിന്റെ ന്യൂന പക്ഷ ഓഹരികള്‍ വില്‍ക്കുന്നതായി കമ്പനി

MyFin Desk

Company to sell minority stake in Hindustan Coca-Cola Beverages
X

Summary

  • ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറിജസിന്റെ ന്യൂന പക്ഷ ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറെടുത്ത് കമ്പനി
  • വരുണ്‍ ബിവറേജസാണ് ഓഹരികള്‍ വാങ്ങുക
  • രാജ്യത്താകെ 16 ഫാക്ടറികളാണ് കൊക്കക്കോളയ്ക്കുള്ളത്


ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറിജസിന്റെ ന്യൂന പക്ഷ ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറെടുത്ത് കമ്പനി. വരുണ്‍ ബിവറേജസാണ് ഓഹരികള്‍ വാങ്ങുക. വിപണിയിലെ പ്രധാന പ്രതിയോഗികളായ പെപ്സികോയുടെ മാതൃകയില്‍ ബോട്ടിലിംഗ് പ്രവര്‍ത്തനങ്ങള്‍ ഔട്ട് സോഴ്സ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.

നാല് പ്രമുഖ ഇന്ത്യന്‍ ബിസിനസ് കുടുംബങ്ങളെയാണ് കൊക്കകോള സമീപിച്ചിരിക്കുന്നത്. ഒരു ബില്യണ്‍ ഡോളര്‍ വരെയുള്ള നിക്ഷേപമാണ് ഇത് വഴി കൊക്കക്കോള ലക്ഷ്യമിടുന്നത്. കണ്‍സോര്‍ഷ്യം വഴി ബിസിനസ് ഏറ്റെടുത്തോക്കുമെന്ന അഭ്യൂഹങ്ങളും വിപണിയിലുണ്ട്. രാജ്യത്താകെ 16 ഫാക്ടറികളാണ് കൊക്കക്കോളയ്ക്കുള്ളത്. 25 ലക്ഷം റീട്ടെയ്ലര്‍മാരും 3500 ഡിസ്ട്രിബ്യൂട്ടര്‍മാരും കമ്പനിക്കുണ്ട്. 12,840 കോടി രൂപയുടെ വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊക്കകോള റിപ്പോര്‍ട്ട് ചെയ്തത്. 809.3 കോടി രൂപയുടെ നെറ്റ് പ്രൊഫിറ്റും കൊക്കക്കോള നേടിയിരുന്നു.