image

29 Dec 2025 9:12 PM IST

News

ആക്‌സിസ് ബാങ്കുമായുള്ള കടം തീര്‍ക്കാന്‍ കോഫി ഡേ എന്റര്‍പ്രൈസസ്

MyFin Desk

ആക്‌സിസ് ബാങ്കുമായുള്ള കടം  തീര്‍ക്കാന്‍ കോഫി ഡേ എന്റര്‍പ്രൈസസ്
X

Summary

ആക്‌സിസ് ബാങ്ക് 70 കോടി രൂപയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അംഗീകരിച്ചു


കഫേ കോഫി ഡേയുടെ മാതൃ കമ്പനിയായ കോഫി ഡേ എന്റര്‍പ്രൈസസ്, ആക്‌സിസ് ബാങ്കുമായുള്ള കുടിശ്ശിക കടം തീര്‍ക്കാന്‍ ഒരുങ്ങുന്നു. ബാങ്ക് 70 കോടി രൂപയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അംഗീകരിച്ചതോടെയാണ് കടം തീര്‍ക്കാന്‍ വഴിയൊരുങ്ങിയത്.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം, 2026 സെപ്റ്റംബര്‍ 30-നകം സുഡിഇഎല്‍ മുഴുവന്‍ തുകയും നല്‍കും. കടക്കെണിയിലായ കമ്പനി നിരവധി മാര്‍ഗങ്ങളിലൂടെ ബാധ്യതകള്‍ തീര്‍ത്തുവരികയാണ്. സ്ഥാപക ചെയര്‍മാന്‍ വി ജി സിദ്ധാര്‍ത്ഥ 2019 ജൂലൈയില്‍ മരിച്ചതിനുശേഷം, വിവിധ കാരണങ്ങളാല്‍ കമ്പനി പ്രതിസന്ധിയിലായി.

ഇതില്‍ കമ്പനിയില്‍ നിന്ന് മൈസൂര്‍ അമാല്‍ഗമേറ്റഡ് കോഫി എസ്റ്റേറ്റ്‌സ് ലിമിറ്റഡിലേക്ക് 3,535 കോടി രൂപ വകമാറ്റി ചെലവഴിച്ചതായി ആരോപിക്കപ്പെടുന്നു. ഇത് അതിന്റെ സ്ഥാപകന്‍ പ്രമോട്ട് ചെയ്ത സ്വകാര്യ സ്ഥാപനമാണ്.

2025 ജൂണ്‍ 30 ലെ കണക്കനുസരിച്ച്, ബാങ്കുകളില്‍ നിന്നും എന്‍സിഡികളില്‍ നിന്നുമുള്ള ഹ്രസ്വകാല, ദീര്‍ഘകാല കടം ഉള്‍പ്പെടെ അതിന്റെ മൊത്തം സാമ്പത്തിക കടം 372.52 കോടി രൂപയായിരുന്നു.

ബാങ്കുകളില്‍ നിന്ന് ആകെ 196.42 കോടി രൂപ കുടിശ്ശികയുണ്ടായിരുന്നു, അതില്‍ 181.66 കോടി രൂപ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തി. പലിശ അടയ്ക്കുന്നതില്‍ 14.76 കോടി രൂപയും തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിരുന്നു.

2020 മാര്‍ച്ചില്‍, ബ്ലാക്ക്സ്റ്റോണ്‍ ഗ്രൂപ്പുമായി തങ്ങളുടെ ടെക്നോളജി ബിസിനസ് പാര്‍ക്ക് വില്‍ക്കുന്നതിനുള്ള കരാര്‍ അവസാനിപ്പിച്ചതിന് ശേഷം, 13 വായ്പാദാതാക്കള്‍ക്ക് 1,644 കോടി രൂപ തിരിച്ചടയ്ക്കുന്നതായി സിഡിഇഎല്‍ പ്രഖ്യാപിച്ചു.

ഈ വര്‍ഷം ആദ്യം, 2025 ഫെബ്രുവരിയില്‍, നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിനെതിരായ പാപ്പരത്ത നടപടികള്‍ റദ്ദാക്കി.

കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഓഹരികള്‍ തിങ്കളാഴ്ച 37.46 രൂപയിലാണ് ക്ലോസ് ചെയ്തു, മുന്‍ ക്ലോസിനേക്കാള്‍ 6.33 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.