image

1 May 2023 8:55 AM IST

News

വാണിജ്യ എല്‍പിജി വിലയില്‍ ₹171.50 കുറച്ചു

MyFin Desk

വാണിജ്യ എല്‍പിജി വിലയില്‍ ₹171.50 കുറച്ചു
X

Summary

  • ഏപ്രിലിലും വില കുറച്ചിരുന്നു
  • മാർച്ചില്‍ 350.൫൦ രൂപ കൂട്ടിയിരുന്നു


പെട്രോളിയം, ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില വെട്ടിക്കുറച്ചു. 19 കിലോഗ്രാം കൊമേഴ്‌സ്യൽ എൽപിജി സിലിണ്ടറിന്റെ വിലയില്‍ ഇന്നുമുതല്‍ 171.50 രൂപയുടെ കുറവാണ് ഉണ്ടാകുക. ഗാര്‍ഹിക ഉപഭോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ ചില്ലറ വിൽപ്പന വില ഇപ്പോൾ 1856.50 രൂപയാകും. നേരത്തേ ഏപ്രില്‍ 1ന് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 91.50 രൂപ കുറച്ചിരുന്നു.അതിനു മുമ്പ് മാര്‍ച്ചില്‍ 350.50 രൂപയുടെ വര്‍ധന നടപ്പാക്കിയതിനു പിന്നാലെയാണിത്. മാര്‍ച്ചില്‍ ഗാര്‍ഹിക സിലിണ്ടററുകകളുടെ വിലയില്‍ 50 രൂപയുടെ വര്‍ധനയും നടപ്പാക്കിയിരുന്നു.

ജനുവരി ഒന്നിന് വാണിജ്യ സിലിണ്ടർ വില യൂണിറ്റിന് 25 രൂപ കൂട്ടിയിരുന്നു. അതിനു മുമ്പ് വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിന് 91.50 രൂപ കുറച്ചിരുന്നു. 2022 ഓഗസ്റ്റ് 1ന് 36 രൂപയും അതിനുമുമ്പ, ജൂലൈ 6 ന്,8.5 രൂപയും 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ കുറച്ചിരുന്നു