30 Jan 2023 10:48 AM GMT
Summary
- . ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 12.88 ശതമാനത്തില്‍ നിന്ന് 9.76 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 4.90 ശതമാനത്തില്‍ നിന്ന് 3.30 ശതമാനമായി.
ഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സ്റ്റാന്‍ഡ് എലോണ്‍ അറ്റാദായം 44 ശതമാനം കുറഞ്ഞ് 629 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന്റെ അറ്റാദായം 1,127 കോടി രൂപയായിരുന്നു.
മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ മൂന്നാം പാദത്തില്‍ ഉണ്ടായിരുന്ന 22,026 കോടി രൂപയില്‍ നിന്ന് 25,722 കോടി രൂപയിലേക്കുമെത്തി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 12.88 ശതമാനത്തില്‍ നിന്ന് 9.76 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 4.90 ശതമാനത്തില്‍ നിന്ന് 3.30 ശതമാനമായി.
കിട്ടാക്കടം പോലുള്ള അടിയന്തരാവശ്യങ്ങള്‍ക്കായി മാറ്റി വെച്ച തുക 3,908 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഈ തുക 3,654 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 14.91 ശതമാനത്തില്‍ നിന്ന് 15.15 ശതമാനമായും വര്‍ധിച്ചു.