28 Jan 2023 8:40 AM GMT
നടപ്പ് സാമ്പത്തിക വർഷം ഡിസംബർ പാദത്തിൽ ആദിത്യ ബിർള സൺ ലൈഫ് എഎംസിയുടെ (എബിഎസ്എൽ) നികുതി കിഴിച്ചുള്ള ലാഭം 11 ശതമാനം ഇടിഞ്ഞ് 166.3 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 186.2 കോടി രൂപയായിരുന്നു.
മൊത്ത വരുമാനം മുൻ വർഷത്തെ 353 കോടി രൂപയിൽ നിന്ന് 363.17 കോടി രൂപയായി ഉയർന്നു. എബിഎസ്എൽ രാജ്യത്തെ നാലാമത്തെ വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ്. കമ്പനിയുടെ ത്രൈമാസത്തിലെ ശരാശരി കൈകാര്യ ആസ്തി 2.82 ലക്ഷം കോടി രൂപയാണ്.
ആദിത്യ ബിർള സൺ ലൈഫ് മ്യൂച്ചൽ ഫണ്ടിന്റെ ഇൻവെസ്റ്റ്മെന്റ് മാനേജർ കൂടിയാണ് കമ്പനി.