image

25 Oct 2023 10:07 AM GMT

Company Results

ആൽഫബെറ്റ് അറ്റാദായം 1969 കോടി ഡോളർ

MyFin Desk

alphabets net profit
X

Summary

  • ഓഹരിയൊന്നിന് ലാഭം 1.55 ഡോളറായി കമ്പനി പ്രഖ്യാപിച്ചു
  • ഗൂഗിൾ ക്ലൗഡ് വരുമാനം 22.5 ശതമാനമായി കുറഞ്ഞു


നടപ്പ് വർഷത്തെ മൂന്നാം പാദത്തിൽ ആൽഫബെറ്റ് 1969 കോടി ഡോളറിന്റെ അറ്റാദായം കമ്പനി റിപ്പോർട്ട് ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ 1391 കോടി ഡോളറായിരുന്നു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ കമ്പനി 11 ശതമാനം വരുമാന വളർച്ച രേഖപ്പെടുത്തി. വരുമാനം 7597 കോടി ഡോളറാണ്.. വിശകലന വിദഗ്ധരുടെ അനുമാനത്തേക്കാള്‍ കുറഞ്ഞ ഫലം പുറത്തുവിട്ടത് ഓഹരികളിൽ ഏഴു ശതമാനത്തിന്റെ ഇടിവിന് കാരണമായി.

ഓഹരിയൊന്നിന് ലാഭം 1.55 ഡോളറാണ്. യുട്യൂബ് പരസ്യ വരുമാനം 795 കോടി ഡോളർ. കമ്പനിയുടെ പരസ്യ വരുമാനം മൂന്നാം പാദത്തിൽ 5965 കോടി ഡോളറിലെത്തി. മുൻ വർഷമിതേ പാദത്തിൽ ഇത് 5448 കോടി ഡോളറായിരുന്നു.

ഗൂഗിളിന്റെ ക്ലൗഡ് യൂണിറ്റിന്റെ വരുമാന വളർച്ചാനിരക്ക് രണ്ടാം പാദത്തിലെ 28 ശതമാനത്തില്‍നിന്ന് മൂന്നാം പാദത്തിൽ 22.5 ശതമാനമായി കുറഞ്ഞു. 2021-ലെ ആദ്യ പാദത്തിനു ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയാണിത്. മൂന്നാം പാദത്തില്‍ വരുമാനം 841 കോടി ഡോളറിലെത്തി. പ്രവർത്തന ലാഭം 266 ദശലക്ഷം ഡോളറാണ്. മുൻ വർഷമിതേ കാലയളവില്‍ 440 ദശലക്ഷം ഡോളറിന്റെ പ്രവർത്തന നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്.