3 Nov 2025 8:20 PM IST
Summary
പ്രവര്‍ത്തന വരുമാനം 5,139 കോടി രൂപയായി ഉയര്‍ന്നു
ലാഭത്തില്‍ മൂന്നിരട്ടി നേട്ടവുമായി അദാനി ഗ്രൂപ്പിന്റെ ഭാഗമായ അംബുജാ സിമന്റ്സ്. പ്രവര്‍ത്തന വരുമാനം 26.2% വര്‍ധനയോടെ 5,139.48 കോടി രൂപയായി.
രണ്ടാം പാദത്തില്‍ ലാഭവും വില്‍പ്പനയും കുതിച്ചുയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റെക്കോര്‍ഡ് അളവില്‍ സിമന്റ് വിറ്റഴിച്ചു. ഇതാണ് ഉയര്‍ന്ന വരുമാനത്തിലേക്കെത്തിച്ചത്. ഒപ്പം ലാഭ മാര്‍ജിന്‍ മെച്ചപ്പെടുത്തി. സിമന്റ് സെക്ടറിന്റെ മൊത്തത്തിലുള്ള മുന്നേറ്റത്തെ മറികടക്കുന്ന പ്രകടനമാണിതെന്നും ഫലങ്ങള്‍ കാണിക്കുന്നു.
സിമന്റ് വില്‍പ്പന20% വര്‍ദ്ധിച്ച് 16.6 ദശലക്ഷം ടണ്ണിലെത്തി, ഇത് രണ്ടാം പാദത്തിലെ കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്.മറ്റ് ബിസിനസുകളുമായി സംയോജിപ്പിക്കുമ്പോള്‍, മൊത്തം ലാഭം 2,302.3 കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തെ 496.5 കോടിയില്‍ നിന്ന് 364% വര്‍ദ്ധന.
മൊത്തം വരുമാനം 21.5% വര്‍ദ്ധിച്ച് 9,174 കോടിയുമായി.രണ്ടാം പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,111 കോടി രൂപയില്‍ നിന്ന് 58.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,761 കോടി രൂപയായി. ലാഭ മാര്‍ജിന്‍ 14.7%ല്‍ നിന്ന് 19.2% ആയി മെച്ചപ്പെട്ടു. ഇത് ശക്തമായ ഡിമാന്‍ഡും മികച്ച കാര്യക്ഷമതയും സൂചിപ്പിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
