image

28 Oct 2023 5:46 AM GMT

Company Results

സിപ്ലയുടെ അറ്റാദായത്തിൽ 43.4% വർധന

MyFin Desk

സിപ്ലയുടെ അറ്റാദായത്തിൽ 43.4% വർധന
X

Summary

  • രണ്ടാം പാദത്തിലെ വരുമാനം 14.6 ശതമാനം വർധന
  • ലാൻറിയോടൈഡ് മാർക്കറ്റ് ഷെയർ 20 ശതമാനത്തോളം ഉയർന്നു


നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ സിപ്ലയുടെ സംയോജിത അറ്റാദായം 43.4 ശതമാനം വർധിച്ച് 1,130.91 കോടി രൂപയായി. മുന്‍വർഷമിതേ പാദത്തില 788.90 കോടി രൂപയിൽ നിന്ന് 43.4 ശതമാനംവർധിച്ചതായി കമ്പനി രേഖപ്പെടുത്തി. ഇന്ത്യ, യുഎസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ രണ്ടാം പാദത്തിലെ വരുമാനം മുൻ വർഷത്തെ ഇതേ കാലയളവിലെ 5,828.54 കോടി രൂപയിൽ നിന്ന് 14.6 ശതമാനം വർധിച്ച് 6,678.15 കോടി രൂപയായി ഉയർന്നു.

ഫാർമ കമ്പനിയുടെ യുഎസ് ബിസിനസ് എക്കാലത്തെയും ഉയർന്ന വരുമാനമായ 229 ദശലക്ഷം ഡോളർ രേഖപ്പെടുത്തി. വളർച്ച 28 ശതമാനം. ഇഖ്‌വിയയുടെ 2023 ആഗസ്ത് ഡാറ്റ പ്രകാരം സിപ്ലയുടെ ലാൻറിയോടൈഡ് (സോമാറ്റുലിൻ) മാർക്കറ്റ് ഷെയർ 20 ശതമാനത്തോളം ഉയർന്നിട്ടുണ്ട്.

ദക്ഷിണാഫ്രിക്കൻ ബിസിനസ്സിൽ, പ്രിസ്‌ക്രിപ്‌ഷൻ, ഒടിസി ( ഓവർ ദി കൌണ്ടർ ) സെഗ്‌മെന്റുകളിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ, പ്രാദേശിക കറൻസി അടിസ്ഥാനത്തിൽ മുൻ വർഷത്തെ ഇതേ കാലയളവിനേക്കാൾ 12 ശതമാനം വളർച്ച രേഖപ്പെടുത്തി. ഗവേഷണത്തിനും വികസനത്തിനും (ആർ ആൻഡ് ഡി) കമ്പനി 379 കോടി രൂപ ചെലവഴിച്ചു, ഇത് വിൽപ്പനയുടെ 5.7 ശതമാനമാണ്. ഈ പാദത്തിൽ 5,850 കോടി രൂപയാണ് സിപ്ലയുടെ അറ്റ കാഷ് നില.

പ്രൊമോട്ടർ ഗ്രൂപ്പായ ഹമീദ് ഫാമിലി സിപ്ലയുടെ ഓഹരികൾ വിൽക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോൺ 380 കോടി ഡോളറിന് ഹമീദ് കുടുംബത്തിന്റെ 33.46 ശതമാനം ഓഹരികൾ വാങ്ങുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് 500 കോടി ഡോളറിന്റെ ഏറ്റെടുക്കലും നടക്കാൻ സാധ്യതയുണ്ടെന്ന് ബ്ലൂംബെർഗ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.