image

14 Nov 2025 9:34 PM IST

Company Results

കോഫി ഡേ ഗ്ലോബലിന്റെ നഷ്ടം വര്‍ദ്ധിച്ചു

MyFin Desk

കോഫി ഡേ ഗ്ലോബലിന്റെ നഷ്ടം വര്‍ദ്ധിച്ചു
X

Summary

അറ്റാദായം 5.6 ശതമാനം ഉയര്‍ന്ന് 274.18 കോടിയായി


പ്രശസ്തമായ കഫേ ശൃംഖലയായ കഫേ കോഫി ഡേ നടത്തുന്ന കോഫി ഡേ ഗ്ലോബലിന്റെ നഷ്ടം സെപ്റ്റംബര്‍ പാദത്തില്‍ 6.18 കോടി രൂപയായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. അറ്റാദായം 5.6 ശതമാനം ഉയര്‍ന്ന് 274.18 കോടി രൂപയായി.

കോഫി ഡേ ഗ്ലോബലിന്റെ മാതൃ സ്ഥാപനമായ കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ റെഗുലേറ്ററി ഫയലിംഗ് പ്രകാരം, കമ്പനിയുടെ അറ്റാദായം 259.64 കോടി രൂപയായിരുന്നു. നികുതിക്ക് ശേഷമുള്ള നഷ്ടം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5.48 കോടി രൂപയായിരുന്നു.

ഒരു വര്‍ഷം മുമ്പ് പ്രതിദിന ശരാശരി വില്‍പ്പന 21,038 രൂപയായിരുന്നുവെങ്കില്‍, ഇത്തവണ 21,168 രൂപയായി ഉയര്‍ന്നു.

കൂടാതെ, കഫേ കോഫി ഡേയുടെ ആകെ സ്റ്റോറുകളുടെ എണ്ണം സെപ്റ്റംബര്‍ പാദത്തില്‍ 423 ആയി കുറഞ്ഞു, കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 440 ആയിരുന്നു.

കഫേ കോഫി ഡേ വെന്‍ഡിംഗ് മെഷീനുകളുടെ എണ്ണം സെപ്റ്റംബര്‍ പാദത്തില്‍ 55,733 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 54,912 ഉം ജൂണ്‍ പാദത്തില്‍ ഇത് 55,189 ഉം ആയിരുന്നു, ഇത് 1.5 ശതമാനം കൂടുതലാണ്.

മാതൃ സ്ഥാപനമായ കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡ് 2026 സാമ്പത്തിക വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായം 15.70 കോടി രൂപയായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ 4.30 കോടി രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അവലോകന പാദത്തില്‍ സിഡിഇഎല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 3.78 ശതമാനം ഉയര്‍ന്ന് 279.53 കോടി രൂപയായി.