image

28 April 2025 7:35 PM IST

Company Results

സിഎസ്ബി ബാങ്കിന്റെ ലാഭത്തിൽ 26% വളർച്ച

MyFin Desk

csb bank has made a net profit of rs 150 crore
X

2025 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ സി‌എസ്‌ബി ബാങ്കിന്റെ അറ്റാദായം 26% ഉയർന്ന് 190 കോടി രൂപയായി. കഴിഞ്ഞ വർഷം സമാന പാദത്തിൽ 151 കോടി രൂപയായിരുന്നു അറ്റാദായം. ഈ പാദത്തിൽ ബാങ്കിന്റെ മൊത്തം വരുമാനം 1,362 കോടി രൂപയായി വർദ്ധിച്ചു. മുൻവർഷം ഇതേ കാലയളവിൽ വരുമാനം 991 കോടി രൂപയായിരുന്നു.

2025 മാർച്ച് 31 ലെ കണക്കനുസരിച്ച് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികൾ 1.57 ശതമാനമായി ഉയർന്നു. 2024 മാർച്ച് അവസാനത്തോടെ ഇത് 1.47 ശതമാനമായിരുന്നു. 2024 അവസാനത്തോടെ 0.51 ശതമാനമായിരുന്ന അറ്റ ​​നിഷ്‌ക്രിയ ആസ്തികൾ വായ്പകളുടെ 0.52 ശതമാനമായി ഉയർന്നു.