image

13 Feb 2023 2:00 PM GMT

Company Results

ഉത്പാദനം വർധിച്ചു; എസ്സാർ ഓയിലിൻെറ അറ്റാദായത്തിൽ റെക്കോർഡ് വർധന

MyFin Desk

essar oil production growth
X

Summary

  • അറ്റാദായം ഈ പാദത്തിൽ 273 ശതമാനം വർധിച്ചു
  • പ്രവർത്തന ചെലവ് കുറച്ചതും, ഉത്പാദനം ഇരട്ടിയാക്കിയതുമാണ് വരുമാനവും ലാഭവും വർധിക്കാൻ കാരണം.


മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തിൽ എസ്സാർ ഓയിൽ ആൻഡ് ഗ്യാസ് എക്സ്പ്ലൊറേഷൻ ആൻഡ് പ്രൊഡക്ഷൻ ലിമിറ്റഡ് റെക്കോർഡ് അറ്റാദായം രേഖപ്പെടുത്തി. പ്രവർത്തന ചെലവ് കുറച്ചതും, ഉത്പാദനം ഇരട്ടിയാക്കിയതുമാണ് വരുമാനവും ലാഭവും വർധിക്കാൻ കാരണം.

അറ്റാദായം ഈ പാദത്തിൽ 273 ശതമാനം വർധിച്ച് 97 കോടി രൂപയായി. മുൻവർഷം സമാന പാദത്തിൽ 26 കോടി രൂപയായിരുന്നു അറ്റാദായം.

വരുമാനം 54 ശതമാനം ഉയർന്ന് 219 കോടി രൂപയായപ്പോൾ, എബിറ്റെട ഇരട്ടിച്ച് 171 കോടി രൂപയായി.

ആഗോള തലത്തിൽ ഗ്യാസിന്റെ വില കുറഞ്ഞതും കമ്പനിക്ക് അനുകൂലമായി.

നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യഒൻപതു മാസം പൂർത്തിയാക്കുമ്പോൾ കമ്പനിയുടെ അറ്റാദായം 284 കോടി രൂപയും, വരുമാനം 696 കോടി രൂപയുമായി.

മുൻവർഷം 327 കോടി രൂപയുടെ വരുമാനത്തിൽ 11 കോടി രൂപയുടെ നഷ്ടവുമായി രേഖപ്പെടുത്തിയത്.

കമ്പനി ബ്ലോക്കിലെ ഏകദേശം 350 കിണറുകളിൽ നിന്ന് 0.8 പ്രതി ദിനം മില്യൺ സ്റ്റാൻഡേർഡ് ക്യൂബിക് മീറ്റെർസ് വാതകം ഉത്പാദിപ്പിക്കുന്നു.