12 Jan 2026 8:21 PM IST
എച്ച്സിഎല്‍ടെക്കിന്റെ അറ്റാദായത്തില്‍ ഇടിവ്; വരുമാനത്തില്‍ 13ശതമാനം വര്‍ധനവ്
MyFin Desk
Summary
പ്രവര്‍ത്തന വരുമാനം 33,872 കോടി രൂപയായി ഉയര്‍ന്നു. ഓഹരിയൊന്നിന് 12രൂപ എന്ന നിരക്കില്‍ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു
ഐടി സേവന സ്ഥാപനമായ എച്ച്സിഎല്‍ടെക്കിന്റെ സംയോജിത അറ്റാദായം ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 11.2 ശതമാനം ഇടിഞ്ഞ് 4,076 കോടി രൂപയായി. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,591 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.
എച്ച്സിഎല്‍ടെക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 13.3 ശതമാനം വര്‍ധിച്ച് 33,872 കോടി രൂപയായി. 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ഇത് 29,890 കോടി രൂപയായിരുന്നു.തുടര്‍ച്ചയായി, കമ്പനിയുടെ വരുമാനം 6.04 ശതമാനം വര്‍ദ്ധിച്ചു.
ഓഹരിയൊന്നിന് 12രൂപ എന്ന നിരക്കില്‍ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.
ഈ പാദത്തില്‍ എച്ച്സിഎല്‍ടെക് 2,852 പുതുമുഖങ്ങളെ ചേര്‍ത്തു. 2026 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തില്‍ അവരുടെ ആകെ ജീവനക്കാരുടെ എണ്ണം 226,379 ആയി.
തിങ്കളാഴ്ച ബിഎസ്ഇയില്‍ എച്ച്‌സിഎല്‍ടെക്കിന്റെ ഓഹരികള്‍ ഒന്നിന് 1,668.10 രൂപയില്‍ ക്ലോസ് ചെയ്തു, മുന്‍ ക്ലോസിനേക്കാള്‍ 0.35 ശതമാനം കൂടുതല്‍.
പഠിക്കാം & സമ്പാദിക്കാം
Home
